കുണ്ടറ : കുണ്ടറയിൽ വിവാഹ ചടങ്ങിന് വന്ന യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. ജൂനിയർ കോ-ഒപ്പറേറ്റീവ് ഇൻസ്പെക്ടർ ചവറ തെക്കുംഭാഗം സ്വദേശി സന്തോഷ് (38) ആണ് കുണ്ടറ പോലീസിന്റെ പിടിയിലായത്. വൈദ്യപരിശോധനയ്ക്ക് കുണ്ടറ താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ പ്രതി പൊലീസിനെ അക്രമിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തു.
ആശുപത്രിയിൽ ഇറങ്ങിയപ്പോൾ പ്രതി വീണ്ടും അസഭ്യം പറയുകയും കുണ്ടറ പോലീസ് സ്റ്റേഷനിലെ സിപിഒ റിയാസിനെ മുട്ടുകാലുകൊണ്ട് നെഞ്ചത്തു ചവിട്ടുകയും ചെയ്തു. പോലീസുമായുള്ള പിടിവലിയിൽ റിയാസിന്റെ ഇടതു കൈ മുറിയുകയും ചെയ്തിട്ടുണ്ട്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080
