Wednesday, August 27, 2025

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു.

കൊച്ചി : മുതിർന്ന സി പി ഐ നേതാവും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹരോഗം മൂർച്ഛിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു.

ആരോഗ്യ പ്രശ്‌നങ്ങൾ മൂലം ഏറെ നാളായി പാർട്ടിയുടെ സജീവ പ്രവർത്തനങ്ങളിൽ നിന്ന് മാറി നിന്നിരുന്ന കാൽപ്പാദം മുറിച്ചുമാറ്റുന്ന ശസ്ത്രക്രിയയ്ക്ക് അദ്ദേഹത്തെ വിധേയനാക്കായിരുന്നു. ഇന്ന് വൈകിട്ടോടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് അവധി നൽകണമെന്ന അപേക്ഷ ദേശീയ നേതൃത്വം പരിഗണിക്കുന്നതായി ഇന്ന് രാവിലെ വാർത്ത വന്നിരുന്നു. കഴിഞ്ഞ രണ്ടു ടേമുകളായി സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടരുകയായിരുന്നു.

കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തിൽ വി.കെ. പരമേശ്വരൻ നായരുടെ മകനായി 1950 നവംബർ 10-നായിരുന്നു അദ്ദേഹത്തിന്റെ ജനനം. എഴുപതുകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കാനം രാഷ്ട്രീയരംഗത്ത് പ്രവേശിക്കുന്നത്. തുടർന്ന് ഏഴും എട്ടും കേരള നിയമസഭകളിലേക്ക് വാഴൂർ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. എ ഐ ടി യു സി സംസ്ഥാന സെക്രട്ടറിയുമായിരുന്നു അദ്ദേഹം.

കാനം രാജേന്ദ്രൻ ആൾ ഇന്ത്യ യൂത്ത് ഫെഡറേഷൻ (AIYF) കേരള സംസ്ഥാന കമ്മിറ്റി സെക്രട്ടറിയും, ആൾ ഇന്ത്യ ട്രെയ്ഡ് യൂണിയൻ കോൺഗ്രസ്സ് (AITUC) കേരള സംസ്ഥാന കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. സി.പി.ഐ. അംഗമായ കാനം രാജേന്ദ്രൻ 1982 മുതൽ 1991 വരെ വാഴൂർ നിയോജകമണ്ഡലത്തിന്റെ നിയമസഭാംഗമായിരുന്നു.

1978-ൽ സി.പി.ഐ.യുടെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1982 വാഴൂർ നിയോജകമണ്ഡലത്തിൽ നിന്നും 7-മത് കേരള നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 1987 വാഴൂർ നിയോജകമണ്ഡലത്തിൽ നിന്നും എം എൽ എ ആയി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

2006-ൽ എ.ഐ.ടി.യു.സി.യുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായ അദ്ദേഹം 2012 ൽ സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗവുമായി. 2015 അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേരള സംസ്ഥാന കമ്മിറ്റി സെക്രട്ടറിയായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts