കുണ്ടറ : ഏഴുനില കെട്ടിടത്തിൽ പുതുതായി പണി കഴിപ്പിച്ച കുണ്ടറ താലൂക്ക് ആശുപത്രി 19.01.2025 തിങ്കളാഴ്ച രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും. ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. 76.13 കോടി രൂപ ചെലവിൽ നിർമ്മിച്ചതാണ് ഈ ആശുപത്രി. 130 കിടക്കകളും അത്യാധുനിക സൗകര്യങ്ങളോടുകൂടിയതാണ് പുതിയ കെട്ടിടം.
കുണ്ടറ താലൂക്ക് ആശുപത്രിയെ സംബന്ധിച്ചിടത്തോളം വലിയൊരു വികസനമാണിത്. പതിറ്റാണ്ടുകൾക്ക് മുമ്പ് ഓടിട്ട കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച ആശുപത്രിയാണ് ഈ നിലയിൽ വികസിച്ചത്. കിഫ്ബി ഫണ്ടിൽ നിന്നും 76.13 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം യാഥാർത്ഥ്യമാക്കിയത്. ബേസ്‌മെന്റ് ഉൾപ്പെടെ 7 നിലയുള്ള കെട്ടിടത്തിൽ 130ഓളം കിടക്കകളാണ് സജ്ജമാക്കുന്നത്. സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന ആശുപത്രിയുടെ ദീർഘകാലമായുള്ള ആവശ്യമാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നത്.
#സൗകര്യങ്ങൾ
ഇലക്ട്രിക്കൽ റൂം, ഗ്യാസ് മാനിഫോൾഡ്, ലോൺഡ്രി, എസ് ടി പി മോർച്ചറി എന്നിവ ഉൾപ്പെടുന്നതാണ് ബേസ്‌മെന്റ് ഏരിയ. ബേസ്‌മെന്റ് ഫ്‌ളോറിൽ പോസ്റ്റ് മോർട്ടം, ഫ്രീസർ മോർച്ചറി (2), എസ്ടിപി, ഓക്‌സിജൻ പ്ലാന്റ്, ഫയർ റൂം, ഇലക്ട്രിക്കൽ റൂം, ബയോ മെഡിക്കൽ വേസ്റ്റ് റൂം എന്നിവയുണ്ടാകും. ഗ്രൗണ്ട് ഫ്‌ളോറിൽ അത്യാഹിത വിഭാഗം, 7 കിടക്കകൾ (ഒബ്‌സെർവഷൻ), എക്‌സ് റേ, അൾട്രാസൗണ്ട്, ഒന്നാമത്തെ നിലയിൽ മെയിൽ വാർഡ്, ഫീമെയിൽ വാർഡ്, മെയിൽ സർജിക്കൽ വാർഡ്, ഫീമെയിൽ സർജിക്കൽ വാർഡ്, രണ്ടാമത്തെ നിലയിൽ ഒ പി, ലബോറട്ടറി, ബ്ലഡ് സ്റ്റോറേജ് യൂണിറ്റ്, സി എസ്എസ്ഡി, മൂന്നാമത്തെ നിലയിൽ ഓപ്പറേഷൻ തിയറ്റർ, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, നാലാമത്തെ നിലയിൽ മെയിൽ വാർഡ്, ഫീമെയിൽ വാർഡ്, ഡെന്റൽ യൂണിറ്റ്, അഞ്ചാമത്തെ നിലയിൽ മെയിൽ വാർഡ്, ഫീമെയിൽ വാർഡ്, പീഡിയാട്രിക് വാർഡ്, ആറാമത്തെ നിലയിൽ പേ വാർഡ് എന്നിവയാണുള്ളത്.
1920കളിൽ കുണ്ടറ സിറാമിക്‌സിലെ ജീവനക്കാർക്കും പ്രദേശവാസികൾക്കും വേണ്ടി ഡിസ്‌പെൻസറിയായി തുടങ്ങിയ ആശുപത്രിയാണ് ഇപ്പോൾ വികസന കുതിപ്പിന്റെ നെറുകയിലെത്തിയിരിക്കുന്നത്. കൊല്ലം ജില്ലയിലെ 4 താലൂക്ക് ആശുപത്രികളിൽ ഒന്നാണ് കുണ്ടറ താലൂക്ക് ആശുപത്രി.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080
