Tuesday, August 26, 2025

മെട്രോ പാത, റാമ്പ് നിർമാണം; ഹെബ്ബാൾ മേൽപ്പാലത്തിൽ വൻ ഗതാഗതകുരുക്ക്; വിമാനത്താവള യാത്രക്കാർക്ക് പ്രത്യേക നിർദേശം;

മെട്രോ പാത, റാമ്പ് നിർമാണം; ഹെബ്ബാൾ മേൽപ്പാലത്തിൽ വൻ ഗതാഗതകുരുക്ക്; വിമാനത്താവള യാത്രക്കാർക്ക് പ്രത്യേക നിർദേശം;

നമ്മ മെട്രോ , സബേർബൻ പാതായൊരുക്കലിന് പുറമെ റാംപ് നിർമാണവും ആരംഭിച്ചതോടെ ഹെബ്ബാൾ മേൽപ്പാലത്തിൽ ഗതാഗതകുരുക്ക് രൂക്ഷം. ബദൽ മാർഗങ്ങൾ നൽകി ട്രാഫിക് പോലീസ്; വിശദാംശങ്ങൾ.

മേൽപ്പാലത്തിലെ രണ്ട്റാംപുകളുടെ നിർമാണ പ്രവർത്തികളുടെ ഭാഗമായി സർവീസ് റോഡുകളിൽ ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിയത്തോടെയാണ് കുരുക്ക് രൂക്ഷമായത്.

എസ്റ്റീം മാൾ മുതൽ ബാപ്റ്റിസ്റ്റ് ആശുപത്രി ഭാഗത്തേക്കും കെ.ആർ. പുരം ഭാഗത്ത് നിന്ന് ബേക്കറി സർക്കിൾ ഭാഗത്തേക്കുമാണ് പുതിയ റാംപ് നിർമ്മിക്കുന്നത്.

കൂടാതെ ബെന്നിഗനഹള്ളി – ചിക്കബാനവാര സബേർബൻ ഇടനാഴിയിലെഹെബ്ബാൾ സ്റ്റേഷൻ കെ.ആർ പുരം – വിമാനത്താവള മെട്രോ പാതയിലെ കെ.ആർ പുര, കോടിഗേഹള്ളി സ്റ്റേഷനുകളുടെ നിർമാണവും പുരോഗമിക്കുന്നുണ്ട്.

ഹെബ്ബാൾ മോൽപാലത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ബെംഗളൂരു വിമാനത്താവളത്തിലേക്ക് 2 മണിക്കൂർ മുൻപെങ്കിലും യാത്ര പുറപ്പെടാൻ നിർദേശിച്ച് ട്രാഫിക്ക് പോലീസ് .

ബദൽ റോഡുകൾ

ഹെബ്ബാളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബദൽ റോഡുകൾ ഉപയോഗിക്കാൻ നിർദേശിച്ച് ട്രാഫിക്ക് പോലീസ്.

1. കെ.ആർ പുരം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മാരുതി സേവാ നഗർ ഐഒസി-മുകുന്ദ തിയറ്റർ റോഡ്, ലിംഗരാജപുരം മേൽപാലം, നാഗവാര – താന്നറി റോഡ് എന്നീ പാതകൾ ഉപയോഗിക്കണം.

2. കെ.ആർ പുരം , ഹെന്നൂർ, എച്ച്.ആർ.ബി.ആർ. ലtuട്ട്, ബാനസവാടി, കെ.ജെ ഹളളി ഭാഗങ്ങളിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്ക് പോകണ്ടവർ ഹൊന്നൂർ – ബാഗലൂർ സമാന്തര റോഡിനെ ആശ്രിക്കണം.

3. ഹെഗ്‌ഡെനഗർ – തന്നിസന്ദ്ര വഴി വരുന്നവർ ജി.കെ.വി.കെ – ജക്കൂർ റോഡ് വഴി നഗരത്തിൽ പ്രവേശിക്കണം.

കെ.ആർ. പുരം ഭാഗത്ത് നിന്ന് യശ്വന്ത്പുരയിലേക്ക് പോകേണ്ടവർ ഹെബ്ബാൾ മേൽപ്പാലത്തിന് താഴെ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ബി.ഇ.എൽ സർക്കിൾ, സദാശിവനഗർ പോലീസ് ജംഗ്ഷൻ വഴി പോകണം.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts