Monday, June 16, 2025

കുണ്ടറ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ വിജയിച്ചു.

കുണ്ടറ : കുണ്ടറ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിലേക്ക് നടന്ന ഭരണസമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ വിജയിച്ചു. 11 അംഗ ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ജനറൽ വിഭാഗത്തിലും നിക്ഷേപക വിഭാഗത്തിലും മാത്രമാണ് മത്സരം ഉണ്ടായിരുന്നത്.

വനിത ജനറൽ വിഭാഗത്തിൽ നിന്നും ബിന്ദു.എസ്., മായ.വി., നാൽപ്പത് വയസിൽ തഴേയുള്ള പുരുഷനും സ്ത്രീയും വിഭാഗത്തിൽ റിജിൻ എസ്. പണിക്കർ, റൂബി തോമസ്, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും ബാബു സി. എന്നിവരെ നോമിനേഷന്റെ സൂക്ഷ്മ പരിശോധനാ ദിവസം തന്നെ പ്രിസൈഡിങ് ഓഫീസർ എതിർ സ്ഥാനാർത്ഥികൾ ഇല്ലാത്തതിനാൽ വിജയികളായി പ്രഖ്യാപിച്ചിരുന്നു.

നിക്ഷേപക വിഭാഗത്തിലേക്ക് ജി. മാത്യുവും ജനറൽ വിഭാഗത്തിലേക്ക് ടി.വി. മാമച്ചനും എതിർ സ്ഥാനാർത്ഥികളായി വന്നതോടെയാണ് തിരഞ്ഞെടുപ്പ് സംജാതമായത്. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ജനറൽ വിഭാഗത്തിൽ നിന്നും കുരുവിള സി.ജി., പ്രദീപ് സി. ജോർജ്., പ്രമോദ് ജെ., രാധാകൃഷ്ണപിള്ള, ഷംനാദ്, നിക്ഷേപക വിഭാഗത്തിൽ നിന്ന് ജോർജ് വർഗീസ് എന്നിവർ വിജയിച്ചു. കഴിഞ്ഞ 28 വർഷമായി ബാങ്കിന്റെ ഭരണം കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണസമിതിക്കാണ്. ഇടതുപക്ഷം ഇത്തവണ മത്സരം രംഗത്ത് ഉണ്ടായിരുന്നില്ല.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts