Tuesday, August 26, 2025

കടയാറ്റ് വലിയ തറവാട് പൈതൃക സ്മാരകമായി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പി.സി. വിഷ്ണുനാഥ് എംഎൽഎക്ക് നിവേദനം നൽകി.

കടയാറ്റ് വലിയ തറവാട് പൈതൃക സ്മാരകമായി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പി.സി. വിഷ്ണുനാഥ് എംഎൽഎക്ക് നിവേദനം നൽകി.

മുളവന 22-1-2023: കടയാറ്റ് വലിയ തറവാട് പൈതൃക സ്മാരകമായി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കുണ്ടറ മണ്ഡലം മുളവന നാല്പതാം നമ്പർ ബൂത്ത് കമ്മിറ്റി പി.സി. വിഷ്ണുനാഥ് എംഎൽഎക്ക് നിവേദനം നൽകി.

മാർത്താണ്ഡൻ മാർത്താണ്ഡൻ എന്ന വിളിപ്പേരുള്ള പ്രസിദ്ധനായ മഹാ മാന്ത്രികൻ കടയാറ്റ് വലിയ പോറ്റിയുടെ ചരിത്ര വസ്തുതകളുടെ ഈറ്റില്ലമായ പുകൽപ്പെറ്റ തറവാട് പുതുതലമുറയ്ക്ക് കുതുഹലം ഉണർത്തുന്ന ഒന്നായതിനാൽ ഈ തറവാട് പൗരാണിയുള്ള പൈതൃക സ്മാരകമായി സംരക്ഷിക്കണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.

രാജഭരണകാലത്ത് ഇന്ത്യയിൽ ഡച്ചുകാർ പോർച്ചുഗീസുകാർ (പറങ്കികൾ) ബ്രിട്ടീഷുകാർ എന്നീ മൂന്ന് വൈദേശിക ശക്തികൾ ഭരിച്ചിരുന്നെങ്കിലും ബ്രിട്ടീഷുകാരുടെ അടിമത്വത്തിൽ ആയിരുന്നു നമ്മുടെ പൂർവികർ തുടക്കത്തിൽ നാട്ടുരാജാക്കന്മാരെ കയ്യിൽ എടുക്കുവാൻ ഇംഗ്ലീഷുകാർക്ക് കഴിഞ്ഞെങ്കിലും കാലക്രമേണ അവർക്ക് അടിയറവ് പറയേണ്ടി വന്നു അന്നത്തെ തിരുവിതാംകൂർ നാടുവാഴിയായിരുന്ന കാർത്തികതിരുനാൾ മഹാരാജാവിന് വെല്ലുവിളിയായി മറ്റൊരു മാന്ത്രികൻ രംഗപ്രവേശം ചെയ്തപ്പോൾ ആ ദൗർഭാഗ്യകരമായ സ്ഥിതിവിശേഷം മറികടക്കുവാൻ നമ്മുടെ കടയാറ്റ് വലിയ പോറ്റിയുടെ മാന്ത്രിക വിദ്യയിൽ സാധിച്ചു എന്നാണ് ചരിത്രം പറയുന്നത്. ഇതിന്റെ പിന്തുടർച്ച എന്നോണം വേലുത്തമ്പി ദളവയെ ഒരു പ്രാവശ്യം ബ്രിട്ടീഷുകാരിൽ നിന്നും രക്ഷിച്ചു. രണ്ടാം തവണ രക്ഷിക്കുവാൻ സാധിക്കാതെ വന്നതിന്റെ ഇച്ഛാഭംഗം മൂലം ചിതയൊരുക്കി ആത്മഹത്യ ചെയ്തു എന്നാണ് ചരിത്ര വസ്തുതയും പഴമക്കാരിൽ നിന്നും കുടുംബത്തിലെ ഇളംതലമുറക്കാരില്‍ നിന്നും അറിയാൻ കഴിയുന്നത്.

കോൺഗ്രസ്‌ കുണ്ടറ ബ്ലോക്ക് സെക്രട്ടറി ജി അനിൽകുമാർ, കുണ്ടറ ഗ്രാമപഞ്ചായത്ത് അംഗം എസ്. സുരേഷ്‌കുമാർ, കോൺഗ്രസ്‌ മുളവന നാല്പതാം നമ്പർ ബൂത്ത്‌ പ്രസിഡന്റ്‌ വൈ. റോയ്, എന്നിവർ പങ്കെടുത്തു.

Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts