Tuesday, August 26, 2025

എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷയിൽ ഫുള്‍ എ പ്ലസ്‌ നേടിയ കുട്ടികളെ അനുമോദിച്ചു.

കുണ്ടറ : ഇളമ്പള്ളൂര്‍ അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ്‌ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷയിൽ ഫുള്‍ എ പ്ലസ്‌ നേടിയ കുട്ടികളെ അനുമോദിച്ചു.

അനുമോദന സമ്മേളനം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ഉദ്ഘാടനം ചെയ്തു. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണം പി.സി.വിഷ്ണുനാഥ്‌ എം.എല്‍.എയും ഉന്നതവിദ്യാഭ്യാസത്തിനുള്ള ധനസഹായ വിതരണം ബിനുവും (അസിസ്റ്റന്റ് റജിസ്ട്രാർ) കര്‍ഷകര്‍ക്കുള്ള സൗജനൃ ഫലവ്യക്ഷതൈ വിതരണം എന്‍.എസ്‌.പ്രസന്നകുമാറും നിര്‍വഹിച്ചു.

യോഗത്തില്‍ സംഘം പ്രസിഡന്റ്‌ അഡ്വ.ടി.സി. വിജയന്‍ അധ്യക്ഷത വഹിച്ചു. സംഘം ഡയറക്ടര്‍ ബി.മധുസുദനന്‍പിള്ള സ്വാഗതം പറഞ്ഞു.

റെജി കല്ലംവിള (പ്രഞ്ചായത് പ്രസിഡന്റ്) ഫറൂഖ്നിസാര്‍, ജലജ ഗോപന്‍, ഗീതാ മുരളീധരന്‍, അനില്‍കുമാര്‍, സിന്ധുഗോപന്‍, മനാസ്‌

സംഘം ഭരണസമിതി അംഗങ്ങളായ ടി.സി.മോഹനന്‍, സുവര്‍ണകുമാരി, കിഷോര്‍കുമാര്‍, ശ്രീജ ജയന്‍.എസ്‌, സുധീഷ്യുമാര്‍, ശശികല, മഞ്ജു, സുരേഷ്കുമാര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

സംഘം സെക്രട്ടറി ഷൈജ. സി കൃതജ്ഞത രേഖപ്പെടുത്തി.

Follow us on Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts