ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടം കൈവരിച്ചു കുണ്ടറയിലെ ബേക്കറികളും..!!! തകർത്തത് ചൈനയുടെ റെക്കോർഡ്
കുണ്ടറ 23.1.2023: 5300 മീറ്റർ നീളമുള്ള കേക്ക് നിർമ്മിച്ച് ചൈനയുടെ ലോക റെക്കോർഡ് തകർത്തുകൊണ്ട് ബേക്കേഴ്‌സ് അസോസിയേഷൻ കേരളാ ലോകത്തിലെ ഏറ്റവും നീളം കൂടിയ കേക്ക് നിർമ്മിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയപ്പോൾ അതിന്റെ ഭാഗമാകാൻ കുണ്ടറ മണ്ഡലത്തിലെ അഞ്ചു സ്ഥാപനങ്ങളും ഉണ്ടായിരുന്നു എന്നത് കുണ്ടറക്കാർക്ക് ഏറെ അഭിമാനിക്കാവുന്ന ഒരു കാര്യമാണ്.
ഗിന്നസ് വേൾഡ് റെക്കോർഡിന് വേണ്ടി കേക്ക് നിർമ്മിക്കാൻ കുണ്ടറയിൽ നിന്നും പങ്കെടുത്ത ബേക്കറികൾ ഹോട്ട് കേക്ക്സ്, കുണ്ടറ, കണിയാംപറമ്പിൽ ബേക്കേഴ്‌സ്, ആശുപത്രിമുക്ക്, ഗോൾഡൻ ലോഫർ ബേക്കേഴ്‌സ്, ഇളമ്പള്ളൂർ, എവറസ്റ്റ് ബേക്കേഴ്‌സ്, മുക്കട, കാലിക്സ് ബേക്കേഴ്‌സ് കണ്ണനല്ലൂർ എന്നീ സ്ഥാപനങ്ങൾ ആണ്.
Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം