യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച നരേന്ദ്രമോദിയെ അഭിനന്ദനങ്ങൾ അറിയിച്ചു.
തന്ത്രപ്രധാനമായ ഇന്ത്യ-യുഎഇ ബന്ധം മെച്ചപ്പെടുത്തുന്നതിനും രണ്ടു നേതാക്കളുടെയും പ്രയോജനത്തിനായി പൊതുവായ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും വരും കാലങ്ങളിലും ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂവും മോദിക്ക് കഴിഞ്ഞ ദിവസം അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു.
മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ സാമ്പത്തിക പുരോഗതി നിലനിർത്തുമെന്നും കഴിഞ്ഞ ദശാബ്ദത്തിൽ നേടിയ ശ്രദ്ധേയമായ നേട്ടങ്ങൾ കെട്ടിപ്പടുക്കുന്നത് തുടരുമെന്ന് വിശ്വസിക്കുന്നതായും, പരസ്പര സഹകരണത്തിൻറെ എല്ലാ മേഖലകളിലും ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X