Tuesday, August 26, 2025

മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് ലഭിച്ച കൊല്ലം പുത്തൂർ സ്വദേശി കപിൽ കപിലന് അഭിനന്ദങ്ങൾ

പുത്തൂർ 21.7.2023: 2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ഗായകനുള്ള അവാർഡ് ലഭിച്ചത് കൊല്ലം ജില്ലയിൽ പുത്തൂർ പാങ്ങോട് സ്വദേശി കപിൽ കപിലന് ആണ്.

പല്ലാട്ടി 90 കിഡ്സ് എന്ന ചിത്രത്തിലെ മണികണ്ഠൻ അയ്യപ്പൻ സംഗീത സംവിധാനം നിർവഹിച്ച ”കനവെ മിഴിയിലുണരെ നെഞ്ചാലെ വാനം പാടും ഈണം കേൾക്കണേ” എന്ന ഗാനം പാടിയതിനാണ് അവാർഡ് ലഭിച്ചത്. ഈ ഗാനം പാടാൻ അവസരം നൽകിയ മണികണ്ഠനോട് ഒരുപാട് നന്ദിയുണ്ടെന്ന് കപിൽ കപിലൻ പ്രതികരിച്ചു.

ഒരു ഫ്‌ളൈറ്റ് മിസ് ചെയ്തു നിൽക്കുമ്പോഴാണ് മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചതായി അറിയുന്നതെന്നും, നല്ലൊരു കാര്യം നടക്കാൻ വേണ്ടി ഫ്‌ളൈറ്റ് മിസ് ആയതുപോലെയുമാണ് ഇപ്പോൾ തോന്നുന്നത്. വളരെ ആഹ്ലാദത്തിലാണ് എന്താണ് പറയേണ്ടതെന്ന് പോലും അറിയില്ലെന്ന് കപിൽ കപിലൻ പറഞ്ഞു.

മധുസൂദനൻ പിള്ളയുടെയും രാധയുടെയും മകനാണ് കപിൽ കപിലൻ. കശ്യപ് നായർ സഹോദരൻ ആണ്.

Follow us on Kundara MEDIA
Facebook | Youtube | Instagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts