Tuesday, August 26, 2025

സ്വാതന്ത്ര്യദിന ആഘോഷം ആശ്രാമം മൈതാനത്ത്; പ്ലാസ്റ്റിക്കിന് സമ്പൂര്‍ണ നിരോധനം.

ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷം ആശ്രാമം മൈതാനത്ത് നിറപകിട്ടാര്‍ന്നചടങ്ങുകളോടെ സമുചിതമായി ആഘോഷിക്കാന്‍ ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം ജി. നിര്‍മല്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പൂര്‍ണമായും ഹരിതചട്ടം ഉറപ്പാക്കിയാകും പരിപാടികള്‍. പ്ലാസ്റ്റിക്‌നിര്‍മിത ദേശീയപതാകകളുടെ ഉത്പാദനവും വിതരണവും വില്‍പനയും പ്രദര്‍ശനവും നിരോധിച്ചു.

ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ക്ക് നിര്‍ദേശംനല്‍കി. പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, സ്റ്റുഡന്റ് പോലീസ്, എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ് തുടങ്ങിയ വിഭാഗങ്ങളുടെ പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. സ്‌കൂളുകളില്‍ നിന്നുള്ള ബാന്‍ഡ് ട്രൂപ്പുകളും ഉണ്ടാകും. പരേഡ് പരിശീലനം ഓഗസ്റ്റ് 11, 12 തീയതികളിലും ഡ്രസ് റിഹേഴ്‌സല്‍ 13നും നടത്തും.

പരേഡില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രാസൗകര്യം ഒരുക്കും. വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ ലഭ്യമാക്കുന്നതിന് ആര്‍.ടി.ഒയ്ക്കാണ് ചുമതല. പരിശീലനസമയത്തും പരേഡ്ദിനത്തിലും ആംബുലന്‍സ്‌സഹിതം ആരോഗ്യസംഘമുണ്ടാകും. വിദ്യാഭ്യാസ-വ്യാപാരസ്ഥാപനങ്ങളിലും ആഘോഷപരിപാടികള്‍ സംഘടിപ്പിക്കണമെന്നാണ് യോഗനിര്‍ദേശം. സബ് കലക്ടര്‍ നിഷാന്ത് സിഹാര, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts