കൊല്ലം : നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാനുള്ള ഇലക്ട്രോണിക് വോട്ടിംഗ്‌യന്ത്രങ്ങളുടെ (ഇ വി എം) കമ്മീഷനിംഗ് ജില്ലയിൽ തുടങ്ങിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എൻ. ദേവിദാസ്. സ്ഥാനാർഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ഇ വി എം ബാലറ്റ് ലേബലുകൾ ബാലറ്റ് യൂണിറ്റുകളിൽ പതിച്ച് സീൽ ചെയ്ത ശേഷം കൺട്രോൾ യൂണിറ്റുകൾ ടാഗുകൾ ഉപയോഗിച്ച് സീൽചെയ്യുന്നതാണ് പ്രക്രിയ. ഓരോ നിയമസഭാമണ്ഡലങ്ങളിലും വോട്ടിംഗ്‌യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകളിൽ വരണാധികാരികളുടെ നേതൃത്വത്തിലാണ് കമ്മീഷനിംഗ്. വിവിധ രാഷ്ട്രീയകക്ഷിപ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക്പോളിങും നടത്തുന്നു.
ചവറ, ചടയമംഗലം, കരുനാഗപ്പള്ളി, കുണ്ടറ, കൊട്ടാരക്കര നിയോജകണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ്‌യന്ത്രങ്ങളുടെ കമ്മീഷനിംഗ് കഴിഞ്ഞദിവസം തുടങ്ങി. കുന്നത്തൂർ, ഇരവിപുരം, ചാത്തന്നൂർ, പത്തനാപുരം, കൊല്ലം, പുനലൂർ മണ്ഡലങ്ങളിലേക്കുള്ളവയുടെ കമ്മീഷനിംഗ് ഇന്ന് (ഏപ്രിൽ മൂന്ന്) നടക്കുമെന്നും അറിയിച്ചു.
വിവിധ മണ്ഡലങ്ങളിലെ സ്‌ട്രോംഗ്‌റൂമുകളുടെപട്ടിക ചുവടെ: കരുനാഗപ്പള്ളി- ലോഡ്‌സ് പബ്ലിക് സ്‌കൂൾ, ചവറ- ശ്രീവിദ്യാധിരാജ കോളേജ് കരുനാഗപ്പള്ളി, കുന്നത്തൂർ- ശാസ്താംകോട്ട കെ എസ് എം ഡി ബി കോളേജ്, കൊട്ടാരക്കര- സർക്കാർ എച്ച് എസ് എസ് കൊട്ടാരക്കര, പത്തനാപുരം- സെന്റ് സ്റ്റീഫൻസ് എച്ച് എസ് എസ് പത്തനാപുരം, പുനലൂർ- സർക്കാർ എച്ച് എസ് എസ് പുനലൂർ, ചടയമംഗലം- കൊട്ടാരക്കര സർക്കാർ എച്ച് എസ് എസ്, കുണ്ടറ- ക്രിസ്തുരാജ് എച്ച് എസ് എസ് കൊല്ലം, കൊല്ലം- ക്രിസ്തുരാജ് എച്ച് എസ് എസ് കൊല്ലം, ഇരവിപുരം- സെന്റ് അലോഷ്യസ് എച്ച് എസ് എസ് കൊല്ലം, ചാത്തന്നൂർ- സെന്റ് അലോഷ്യസ് എച്ച് എസ് എസ് കൊല്ലം.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080
