കുണ്ടറ പെരുമ്പുഴ സെൻ്റ് ജോൺ ദി ബാപ്പ്റ്റിസ്റ്റ് ഓർത്തഡോക്സ് പള്ളിയിലെ ഓർമപ്പെരുന്നാളും കൺവൻഷനും ആരംഭിച്ചു.
പെരുമ്പുഴ 15-1-2023: ഇന്ന് രാവിലെ നടന്ന കൊടിയേറ്റ് കൊല്ലം ഭദ്രാസനാധിപൻ ജോസഫ് മാർ ദിവന്നാസിയോസ് മുഖ്യ കാർമികത്വം വഹിച്ചു.
16 ന് രാവിലെ 10 മണിക്ക് പെരുന്നാൾ വിറകെടുപ്പ്. 18ന് രാവിലെ 10 മണിക്ക് കുടുംബധ്യാനം. 20ന് വൈകിട്ട് 6.15ന് റാസ, രാത്രി 9.30ന് സ്നേഹവിരുന്ന്. 21ന് രാവിലെ 8ന് കുർബാന.
നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, റവ. എം.വൈ. തോമസ് കൊരെപ്പിസ്കോപ, റവ. ഗീവർഗീസ് റമ്പാൻ എന്നിവർ കാർമികത്വം വഹിക്കും. 9.30ന് പ്രദക്ഷിണം, 10ന് പായസ നേർച്ച, തുടർന്ന് കൊടിയിറക്കോടെ പെരുന്നാൾ സമാപിക്കും.