Wednesday, August 27, 2025

ഹാസ്യനടനും സ്വഭാവനടനുമായ പൂജപ്പുര രവി (86) അന്തരിച്ചു.

മറയൂരിൽ വച്ചായിരുന്നു അന്ത്യം. നാലായിരത്തോളം നാടകങ്ങളിലും. നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ച മലയാളത്തിലെ ശ്രദ്ധേയ നടനാണ് പൂജപ്പുര രവി. ഹാസ്യനടനായും സ്വഭാവനടനായും ദീർഘകാലം മലയാളസിനിമയിൽ അഭിനയിച്ചു.

മറയൂരിൽ മകളുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ വർഷമാണ് പൂജപ്പുരയിൽ നിന്ന് മറയൂരിലെ മകളുടെ വീട്ടിലേക്ക് മാറിയത്. സംസ്ക്കാരം വിദേശത്തുള്ള മകൻ എത്തിയ ശേഷം നടക്കും. എസ്.എൽ.പുരം സദാനന്ദന്റെ ഒരാൾ കൂടി കള്ളനായി എന്ന നാടകത്തിൽ ബീരാൻകുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിച്ചുകൊണ്ടാണ്ടായിരുന്നു അഭിനയരംഗത്തേയ്ക്ക് കടന്നു വന്നത്. അതിനു ശേഷം കലാനിലയം ഡ്രാമാ വിഷൻ എന്ന നാടക സംഘത്തിലും സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും പ്രവർത്തിച്ചു. 1976ൽ പുറത്തിറങ്ങിയ അമ്മിണി അമ്മാവൻ ആണ് അഭിനയിച്ച ചിത്രം. തുടർന്ന് ചെറുതും വലുതമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

Kundara MEDIA
facebook | youtube | instagram | website
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts