Sunday, June 15, 2025

സൈബർ തട്ടിപ്പ്; കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

ബെംഗളൂരു: സൈബർ തട്ടിപ്പിനിരയായ വിദ്യാർഥിനിയെ കോളജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

മഹാറാണി ക്ലസ്റ്റർ യൂനിവേഴ്സിറ്റിയിലെ ബി.എസ്‍സി വിദ്യാർഥിനിയായ കെ.ജി.എഫ് സ്വദേശിനി പവന (20) ആണ് മരിച്ചത്.

സാധാരണ കുടുംബത്തിൽ നിന്നുള്ള അംഗമാണ് മരിച്ച പവന. പിതാവ് ബസ് കണ്ടക്ടറാണ്. സൈബർ തട്ടിപ്പിൽ പണം നഷ്ടമായതാണ് പെൺകുട്ടിയെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

ഏതു സംഘമാണ് പെൺകുട്ടിയെ തട്ടിപ്പിനിരയാക്കിയതെന്നും ബാങ്ക് ട്രാൻസാക്ഷന്റെ വിവരങ്ങൾ കണ്ടെത്താനും പെൺകുട്ടിയുടെ മൊബൈൽ ഫോൺ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

കഴിഞ്ഞ ദിവസം രാത്രി പവനയുടെ കൂടെ ഹോസ്റ്റലിൽ താമസിക്കുന്ന മറ്റൊരു പെൺകുട്ടി റൂമിലെത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്.

തന്റെ സുഹൃത്തുക്കളിൽ നിന്ന് പണം കടം വാങ്ങിയിട്ടുണ്ടെന്നും അത് മാതാപിതാക്കൾ തിരിച്ചുനൽകണമെന്നും ആത്മഹത്യ കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts