Thursday, April 2, 2026

കോഫീ വിത്ത് കോമ്രേഡ് @ കുണ്ടറ

കുണ്ടറ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി എസ്.എൽ. സജികുമാറിന്റെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം കലാ-സാംസ്കാരിക-സാമൂഹിക-ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സംഗമം ‘കോഫീ വിത്ത് എസ് എൽ’ കുണ്ടറ ആശുപത്രിമുക്കിൽ നടന്നു.

നൂറുകണക്കിന് പ്രമുഖർ എത്തി ചായ സൽക്കാരത്തിൽ പങ്കെടുത്ത് തങ്ങൾ ഉൾപ്പെടുന്ന മേഖലയിലെ അനുഭവങ്ങളും ആവശ്യങ്ങളും പങ്കുവച്ചു. ഒപ്പം ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾ അനുഭാവപൂർവ്വം പഠിച്ചു പരിഹാരം കാണുന്ന പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ എത്തുന്നതിന് പ്രചാരണ പരിപാടികൾ നടത്തുമെന്ന് ഉറപ്പുനൽകി. മുടങ്ങിപ്പോയ വികസന പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ നാടിന്റെ സ്വന്തം സജികുമാർ വിജയിച്ചുവരണമെന്നും അവർ അഭിപ്രായപ്പെട്ടു.

കവി പെരുമ്പുഴ ഗോപാലകൃഷ്ണ പിള്ള, ചിത്രകാരൻ എൻ എസ് മണി, കവയത്രിയും സംസ്ഥാന ബാലസാഹിത്യ പുരസ്കാര ജേതാവുമായ ഫില്ലീസ് ജോസഫ്, സീരിയൽ നടനും നാടക സംവിധായകനുമായ എ കെ ആനന്ദ്, പ്രൊഫ വി എം ഹാഷീംകുട്ടി, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി കെ ബി മുരളീകൃഷ്ണൻ, തിരക്കഥാകൃത്ത് ഗണേഷ് ഓലിക്കര, നാടക സംവിധായകൻ പി ജെ ഉണ്ണികൃഷ്ണൻ, കുണ്ടറ പൗരസമിതി സെക്രട്ടറി ശിവൻ വേളിക്കാട്, നാടക നടൻ സത്യപ്രസാദ്, കവിയും മജീഷ്യനുമായ വി അജയകുമാർ, ലൈബ്രറി കൗൺസിൽ ജോ സെക്രട്ടറി പ്രേം ഷാജി, പ്രഭാഷകൻ വേണുഗോപാലപിള്ള, പുരോഗമന കലാസാഹിത്യ സംഘം ഏരിയ പ്രസിഡന്റ് ജി സുശീല, സെക്രട്ടറി ഡി സിന്ധുരാജ്, നടൻ രാഗേന്ദു, ആർക്കിടെക്ട് സനൽ കുമാർ, വാട്ട്സൺ, കലാഗ്രാമം വനിതാവേദി കൺവീനർ കെ ഉഷാകുമാരി, പദ്മകുമാർ എന്നിവർ സംസാരിച്ചു. ആർ സുരേഷ്ബാബു, ആർ സേതുനാഥ്, സി സന്തോഷ്, ആർ ഷംലാൽ, എൽ അനിൽ, എ ജെ മാർക്സൺ എന്നിവർ നേതൃത്വം നൽകി. സ്ഥാനാർഥി എസ് എൽ സജികുമാർ സ്നേഹസംഗമത്തിന് നന്ദി പറഞ്ഞു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts