സിവില്‍ സ്റ്റേഷന്‍പരിസരത്തെ മാലിന്യസംസ്‌കരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നിര്‍ദേശം. ശുചിത്വക്യാമ്പയിന്‍ സംബന്ധിച്ച യോഗത്തിലാണ് അധ്യക്ഷനായ എ.ഡി.എം ജി. നിര്‍മല്‍ കുമാര്‍ കുറ്റമറ്റനിലയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആവശ്യപ്പെട്ടത്.
സാംക്രമിക രോഗപകര്‍ച്ച തടയുന്നതിനാണ് മുന്‍ഗണന. വെള്ളം കെട്ടിനില്‍ക്കുന്നത് കൃത്യമായിഒഴിവാക്കണം. പൊതുശുചീകരണ പ്രവര്‍ത്തങ്ങള്‍ നിരന്തരമാക്കണം. ടാങ്കുകള്‍ വൃത്തിയോടെയെന്ന് ഉറപ്പാക്കണം. ഓഫീസ്തല ശുചീകരണത്തിന് അതത് ഓഫീസ് മേധാവികള്‍ മുന്‍കൈയെടുക്കണം.
മാലിന്യങ്ങള്‍ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കാന്‍ കോര്‍പറേഷന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഓണാഘോഷങ്ങള്‍ ഹരിതചട്ടങ്ങള്‍ പാലിച്ചുമാത്രം നടത്താം. സിവില്‍സ്റ്റേഷനിലെ പൊതുശൗചാലയങ്ങളുടെ ശുചീകരണവും ഉറപ്പാക്കും. ജൈവ-അജൈവ മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ പ്രത്യേകസംവിധാനങ്ങള്‍ ഒരുക്കും. ഒഴിഞ്ഞഇടങ്ങളില്‍ അലങ്കാര-പച്ചക്കറിചെടികളുടെ ഗ്രോബാഗുകള്‍ സ്ഥാപിക്കും. ശനിയാഴ്ചകള്‍ പൊതുശുചിത്വദിനങ്ങളായി (ഡ്രൈ ഡേ) ആചരിക്കാനും തീരുമാനിച്ചു.
ആരോഗ്യവകുപ്പ്, ശുചിത്വമിഷന്‍, കോര്‍പ്പറേഷന്‍, തദ്ദേശ സ്വയംഭരണം, പൊതുവിദ്യാഭ്യാസം, ഫിഷറീസ്, കൃഷി, വാട്ടര്‍ അതോറിറ്റി വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080