Tuesday, August 26, 2025

കുണ്ടറയ്ക്ക് അഭിമാനമായി സെന്റ് വിൻസെന്റ് സ്കൂളിലെ കുട്ടികൾ;

തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന അണ്ടർ-13 ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ പങ്കെടുക്കാൻ കൊല്ലം ജില്ലാ ടീമിലേക്ക് സെലക്റ്റ് ചെയ്ത കേരളപുരം സെന്റ് വിൻസന്റ് സ്കൂളിലെ കുട്ടികൾക്ക് അഭിനന്ദനങ്ങൾ

കുണ്ടറ 8.5.2023: തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന അണ്ടർ-13 ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ പങ്കെടുക്കാൻ കൊല്ലം ജില്ലാ ടീമിലേക്ക് സെന്റ് വിൻസന്റ് സ്കൂൾ വിദ്യാർത്ഥികളായ കേരളപുരം സ്വദേശി ആസിഫ് അലി, ജെനി പ്രകാശ്, ഇളമ്പള്ളൂർ വായനശാല സ്വദേശി അനന്യ അനിൽ, ഇളമ്പള്ളൂർ വായനശാല സ്വദേശി അഭിനവ് എന്നിവരെയാണ് സെലക്റ്റ് ചെയ്തത്. കൊല്ലം ജില്ലയിലെ പുനലൂർ ഓക്സ്ഫോർഡ് സ്കൂളിൽ വെച്ച് നടന്ന ക്യാമ്പിലായിരുന്നു ഇവരെ തെരഞ്ഞെടുത്തത്. മെയ് 10 ന് തിരുവനന്തപുരത്തു സെന്റ് ഗ്രിഗോറിയോസ് സ്റ്റേഡിയത്തിൽ വെച്ച് മത്സരം നടക്കും.

സെന്റ് വിൻസെന്റ് സ്കൂളിലെ ബാസ്ക്കറ്റ്ബോൾ കോച്ച് അച്ചുവാണ് ഈ കുട്ടികൾക്ക് പരിശീലനം നൽകുന്നത്.

News Desk Kundara MEDIA
facebook | youtube | instagram | website
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts