മുതിർന്നവർ കുടിച്ച മദ്യക്കുപ്പികൾ നീക്കം ചെയ്യുന്ന കുരുന്നുകൾ. കുണ്ടറ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നുമുള്ള കാഴ്ച്ച;
കുണ്ടറ 8-1-2023: സ്വച്ച് കേരള പദ്ധതിയുടെ ഭാഗമായി രാവിലെ സേവാഭാരതി കുണ്ടറ പഞ്ചായത്ത് സമതിയുടെ നേതൃത്വത്തിൽ കുണ്ടറ റെയിൽവേ സ്റ്റേഷൻ പരിസരം വൃത്തിയാക്കുന്നിതിനടയിൽ കുട്ടികൾക്ക് കിട്ടിയ മദ്യക്കുപ്പികൾ നീക്കം ചെയ്യുന്ന ചിത്രമാണ് ഇത്. റെയിവേ സ്റ്റേഷൻ പരിസരം മുഴുവനും കാട് വെട്ടിത്തെളിച്ചു വൃത്തിയാക്കിയത് യാത്രക്കാർക്ക് വലിയയൊരു ആശ്വാസമാണ്. സ്ത്രീകളും മുതിര്ന്നവരും കുട്ടികളുമടക്കം നാൽപ്പതോളം സേവാഭാരതി പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.