എഴുകോൺ : സിപിഐ (എം) നെടുവത്തൂർ ഏരിയ കമ്മിറ്റിയുടെ പുതിയ ആസ്ഥാനമന്ദിരം ഇ.എം.എസ് ഭവൻ ഇന്ന് വൈകിട്ട് 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.എ. ഏബ്രഹാം അധ്യക്ഷത വഹിക്കും. ബി. രാഘവൻ സ്മാരക ഹാൾ മന്ത്രി കെ.എൻ. ബാലഗോപാലും, ജി.ആർ. രമണൻ സ്മാരക മിനി കോൺഫറൻസ് ഹാൾ ജില്ലാ സെക്രട്ടറി എസ്. സുദേവനും ഉദ്ഘാടനം ചെയ്യും. ഫോട്ടോ അനാച്ഛാദനം മുതിർന്ന സിപിഐ (എം) നേതാവ് പി.കെ. ഗുരുദാസൻ നിർവഹിക്കും.
സമ്മേളനത്തിന് മുന്നോടിയായി കല്ലുംപുറം ജംഗ്ഷനിൽ നിന്നും റാലിയും റെഡ് വോളന്റിയർ പരേഡും നടക്കുമെന്ന് സംഘാടകസമിതി ചെയർമാൻ പി.എ. എബ്രഹാം, ഏരിയാ സെക്രട്ടറി ജെ.രാമാനുജൻ നിർമ്മാണ കമ്മിറ്റി കൺവീനർ എം.എസ്. ശ്രീകുമാർ എന്നിവർ അറിയിച്ചു.
എഴുകോൺ ജംഗ്ഷനിൽ പഴയ ഏരിയ കമ്മിറ്റി ഓഫീസ് നിന്നിരുന്ന സ്ഥലത്താണ് 3200 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ മൂന്നു നില കെട്ടിട സമുച്ചയം പണികഴിപ്പിച്ചിരിക്കുന്നത്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080