കൊല്ലം : കൊല്ലം ജില്ല വടംവലി അസോസിയേഷന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 26-മത് കൊല്ലം ജില്ല സീനിയര്‍ പുരുഷ, വനിതാ വിഭാഗം വടംവലി മത്സരത്തില്‍ പാരിപ്പള്ളി യുകെഎഫ് എന്‍ജിനീയറിങ് ഓട്ടോണമസ് കോളേജ് വിദ്യാര്‍ഥികള്‍ക്ക് ചാമ്പ്യന്‍ഷിപ്പ്.
കൊട്ടാരക്കര എസ് കെ വി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന 640 കിലോഗ്രാം കാറ്റഗറി പുരുഷ വിഭാഗത്തിലും 500 കിലോഗ്രാം കാറ്റഗറി വനിതാ വിഭാഗത്തിലും നടന്ന വടംവലി മത്സരത്തിലാണ് യുകെഎഫ് എന്‍ജിനീയറിങ് ഓട്ടോണമസ് കോളേജിലെ ഇരു വിഭാഗം വിദ്യാര്‍ത്ഥികളും ചാമ്പ്യന്‍സ് ട്രോഫി കരസ്ഥമാക്കിയത്. ഇതിലൂടെ, വരുന്ന ഓഗസ്റ്റ് 9, 10 തീയതികളില്‍ പാരിപ്പള്ളി യു കെ എഫ് എന്‍ജിനീയറിങ് ഓട്ടോമസ് കോളേജില്‍ നടക്കുന്ന അഖില കേരള സീനിയര്‍ പുരുഷ, വനിതാ വിഭാഗം വടം വലി മത്സരത്തിനുള്ള യോഗ്യത നേടി.
വിജയികളായ പുരുഷ, വനിതാ വിഭാഗം വിദ്യാര്‍ത്ഥികളെ കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ്, പ്രിന്‍സിപ്പാള്‍ ഡോ. ജയരാജു മാധവന്‍ എന്നിവരുടെ നേതൃത്വത്തില്‍ അനുമോദിച്ചു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080