ചലച്ചിത്ര നടനും ദേശീയ മുർപോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) സ്ഥാപക പ്രസിഡന്റുമായ വിജയകാന്ത് അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് കൊവിഡ് സ്ഥിരീകരികരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മരണം സ്ഥിരീകരിച്ചത്.
ശ്വാസതടസ്സത്തെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കൊവിഡ് ബാധിതനായ വിവരം തന്റെ സോഷ്യൽ മീഡിയയിലൂടെ ആണ് പുറത്തുവിട്ടത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ചൊവ്വാഴ്ചയാണ് ഗിണ്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നവംബറിലും വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പരന്നതോടെ ആശുപത്രിയിൽ നിന്നുള്ള ചിത്രം കുടുംബം പങ്കുവെച്ചിരുന്നു.
ആശുപത്രി വിട്ട അദ്ദേഹം ഒരാഴ്ച മുമ്പ് ചെന്നൈയിൽ നടന്ന ഡിഎംഡികെ ജനറൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. യോഗത്തിൽ അദ്ദേഹത്തിന്റെ ഭാര്യ പ്രേമലത വിജയകാന്തിനെ യോഗം ഡിഎംഡികെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയും ചെയ്തു.
എംജിആറിന് ശേഷം രാഷ്ട്രീയത്തിൽ ഒരു പരിധിവരെ വിജയം കൈവരിക്കാൻ കഴിഞ്ഞ ഒരേയൊരു സിനിമാ നടനാണ് വിജയകാന്ത്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ