ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ചു. കമന്റുകൾ ഡിസ് ലൈക്ക് ചെയ്യാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്.ചില ഫോണുകളിൽ ഓപ്ഷൻ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. കമന്റ് വിഭാഗത്തിലെ ലൈക്ക് ഹാർട്ടിന് അടുത്തായി താഴേക്കുള്ള ആരോ അടയാളം കാണുന്നതായി നിരവധി ഉപയോക്താക്കൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. മറ്റൊരു സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലെ ഡൗൺവോട്ട് ബട്ടണിന് സമാനമായാണ് ഈ ഫീച്ചർ പ്രവർത്തിക്കുക എന്നാണ് പ്രാഥമിക നിഗമനം. പുതിയ ഫീച്ചറിന്റെ സ്‌ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പുതിയ ഫീച്ചർ സംബന്ധിച്ച് വ്യത്യസ്ത പ്രതികരണങ്ങളാണ് വരുന്നത്. ഇത് സൈബർ ബുള്ളിയിംഗിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുമെന്നാണ് ഒരു ഉപയോക്താവ് പ്രതികരിച്ചത്. ഒരു പ്രത്യേക കമന്റിനെക്കുറിച്ച് ആളുകൾക്കുള്ള അതൃപ്തി സ്വകാര്യമായി സൂചിപ്പിക്കാൻ സാധിക്കും എന്നതാണ് പുതിയ സവിശേഷതയെന്ന് മെറ്റ വക്താവ് വ്യക്തമാക്കി.ഒരു റീലിലോ ഫീഡ് പോസ്റ്റിലോ ഉള്ള ഓരോ കമന്റിനും അടുത്തായി ഒരു പുതിയ ബട്ടൺ പരീക്ഷിക്കുകയാണ്. ആളുകൾക്ക് ആ പ്രത്യേക കമന്റ് നല്ലതല്ലെന്ന് തോന്നിയാൽ ഇതുസംബന്ധിച്ച് സ്വകാര്യമായി സൂചന നൽകാൻ കഴിയുന്ന തരത്തിലാണ് ഫീച്ചർ. പിന്നീട്, മികച്ച അനുഭവം സൃഷ്ടിക്കാൻ സഹായിക്കുന്നതിന് ഈ കമന്റുകൾ താഴേക്ക് നീക്കുന്നതും ഞങ്ങൾ പരീക്ഷിച്ചേക്കാം,’- മെറ്റാ വക്താവ് കൂട്ടിച്ചേർത്തു.
പുതിയ ഫീച്ചർ സംബന്ധിച്ച് വ്യത്യസ്ത പ്രതികരണങ്ങളാണ് വരുന്നത്. ഇത് സൈബർ ബുള്ളിയിംഗിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുമെന്നാണ് ഒരു ഉപയോക്താവ് പ്രതികരിച്ചത്. ഒരു പ്രത്യേക കമന്റിനെക്കുറിച്ച് ആളുകൾക്കുള്ള അതൃപ്തി സ്വകാര്യമായി സൂചിപ്പിക്കാൻ സാധിക്കും എന്നതാണ് പുതിയ സവിശേഷതയെന്ന് മെറ്റ വക്താവ് വ്യക്തമാക്കി. പോസ്റ്റുകളിലെ വിഷലിപ്തമോ പരുഷമോ ആയ കമന്റുകൾ കൈകാര്യം ചെയ്യാനും ലഘൂകരിക്കാനും ഉപയോക്താവിനെ സഹായിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചർ എന്നും മെറ്റ വക്താവ് വ്യക്തമാക്കി. ഒരു കമന്റ് ഡിസ്ലൈക്ക് ചെയ്യുന്നതിലൂടെ, ഉപയോക്താവിന് അത് കൂടുതൽ ആളുകളിലേക്ക് എത്തുന്നത് തടയാൻ സാധിക്കും. ഇത് കൂടുതൽ പോസിറ്റീവ് ആയ ചർച്ചയ്ക്ക് വഴിയൊരുക്കുമെന്ന് ഒരു ഇൻസ്റ്റ ഉപയോക്താവ് വിശദീകരിച്ചു.
ഒരു റീലിലോ ഫീഡ് പോസ്റ്റിലോ ഉള്ള ഓരോ കമന്റിനും അടുത്തായി ഒരു പുതിയ ബട്ടൺ പരീക്ഷിക്കുകയാണ്. ആളുകൾക്ക് ആ പ്രത്യേക കമന്റ് നല്ലതല്ലെന്ന് തോന്നിയാൽ ഇതുസംബന്ധിച്ച് സ്വകാര്യമായി സൂചന നൽകാൻ കഴിയുന്ന തരത്തിലാണ് ഫീച്ചർ. പിന്നീട്, മികച്ച അനുഭവം സൃഷ്ടിക്കാൻ സഹായിക്കുന്നതിന് ഈ കമന്റുകൾ കമന്റ് വിഭാഗത്തിൽ താഴേക്ക് നീക്കുന്നതും ഞങ്ങൾ പരീക്ഷിച്ചേക്കാം,’- മെറ്റാ വക്താവ് കൂട്ടിച്ചേർത്തു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080