കൊട്ടാരക്കര : 2025 സെപ്റ്റംബർ 6 അവിട്ടം ദിനത്തിൽ കൊട്ടാരക്കരയ്ക്കടുത്ത് തലവൂർ വടകോട് ചരുവിള ബഥേൽ വീട്ടിൽ പരേതനായ ജോർജിന്റെ മകൻ ഐസക്ക് ജോർജിന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുന്നത്. കിഴക്കേത്തെരുവ് പള്ളിമുക്കിലെ ബ്ലൂം റസ്റ്റോറന്റിന് മുൻ വശത്ത് വച്ച് റോഡ് മുറിച്ച് കടക്കവേ ബൈക്ക് ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്.
ഇന്ന് കിംസ് ആശുപത്രിയിൽ അദ്ദേഹത്തിൻ്റെ മസ്തിഷ്കകമരണം സ്ഥിരീകരിക്കുമ്പോൾ ഐസക്ക് ജോർജ്ജ് മരിക്കുകയല്ല, ആറോളം മനുഷ്യർക്ക് പുതുജീവൻ നൽകിക്കൊണ്ട് അനശ്വരനാകുകയാണ് ചെയ്യുന്നത്. മുപ്പത്തി മൂന്നാമത്തെ വയസിൽ ഒരു യുവാവിന് ജീവിതത്തോട് വിടപറയേണ്ടി വരുക എന്നത് ദുഃഖകരമായ അവസ്ഥയാണ്. എന്നാൽ അദ്ദേഹവും കുടുംബവും സമൂഹത്തിന് വലിയൊരു മാതൃക കാണിച്ചു എന്നത് എടുത്തുപറയേണ്ട കാര്യമാണ്.
കിംസ് ആശുപത്രിയിൽ നിന്നും എയർ ആംബുലൻസിൽ കൊച്ചിയിലെത്തുന്ന ഐസക്കിൻ്റെ ഹൃദയം ഇനിമുതൽ ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 28 കാരനായ അങ്കമാലി സ്വദേശി അജിൻ ഏലിയാസ് എന്ന യുവാവിൻ്റെ ശരീരത്തിൽ ജീവൻ്റെ തുടിപ്പ് നിലനിർത്തും. കരൾ, വൃക്കകൾ, കണ്ണിൻ്റെ കോർണിയ എന്നിവ ദാനം ചെയ്യുകയാണ്. ഇതിലൂടെ 2 പേർക്ക് കാഴ്ചയുടെ വെളിച്ചവും നാലുപേർക്ക് പുതുജീവനും നൽകിക്കൊണ്ട് ഐസക്ക് ഹൃദയപൂർവം തൻ്റെ മഹത്തായ ജീവിതം തുടരും.
ഡി.വൈ.എഫ്.ഐ യുടെ പത്തനാപുരം ബ്ലോക്ക് കമ്മിറ്റിയുടെ കീഴിൽ ഉള്ള വടകോട് യൂണിറ്റ് പ്രസിഡന്റ് ആയിരുന്നു ഐസക്ക് ജോർജ്ജ്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080
