യാത്രക്കിടയിൽ കെ.എസ്.ആർ.ടി.സി ബസ്സിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിക്ക് രക്ഷകരായി ബസ് ഡ്രൈവർ ഷാജിയും കണ്ടക്ടർ റസീനയും.
കുണ്ടറ 10.7.2023: ഇന്ന് വൈകിട്ട് നാല് മണിയോടുകൂടി കൊട്ടാരക്കരയിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന കൊല്ലം പുനലൂർ ബസിൽ ഏഴുകോണിൽ നിന്നും കയറിയ ശാസ്താംകോട്ട സ്വദേശിയയായ യുവതി ബസ്സിൽ വെച്ച് കരയുന്നത് കണ്ട കണ്ടക്ടർ റസീന, ഉടൻ തന്നെ ഡ്രൈവർ ഷാജിയോട് വിവരം പറയുകയായിരുന്നു. പെട്ടെന്ന് തന്നെ വതിയെ കുണ്ടറ എൽ.എം.എസ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. പ്രാഥമിക ചികിത്സ കഴിയുന്നതുവരെയും ഡ്രൈവറും കണ്ടക്ടറും ആശുപത്രിയിൽ നിന്നും പോയില്ല. വീട്ടുകാരെ വിളിച്ചു വിവരം അറിയിച്ചതിനു ശേഷമാണ് ഡ്രൈവറും കണ്ടക്ടറും ഹോസ്പിറ്റലിൽ നിന്നും ട്രിപ്പ് തുടർന്നത്. കണ്ടക്ടർ റസീന തട്ടാമല സ്വദേശിയും ഡ്രൈവർ ഷാജി മയ്യനാട് സ്വദേശിയുമാണ്. രണ്ടുപേരും കൊല്ലം കെ.എസ്.ആർ ടി.സി ഡിപ്പോയിലെ ജോലിക്കാരാണ്.
നല്ല തിരക്കുള്ള സമയമായിരുന്നിട്ടും സമയോചിതമായി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ എത്രയും പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിക്കുവാൻ കാണിച്ച ഡ്രൈവറുടെയും കണ്ടക്ടറുടെയും സന്മനസ്സിനെ ബസ് യാത്രക്കാർ അഭിനന്ദിച്ചു.
Follow us on KUNDARA MEDIA
Facebook | Youtube | Instagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ