ബി.എസ്.എൻ.എൽ കുറഞ്ഞ ചെലവിൽ ഒരു വർഷം മുഴുവൻ ദിവസേന 3 GB ഡാറ്റയും, അൺലിമിറ്റഡ് കോളും.
സ്വകാര്യ ടെലികോം കമ്പനികളുമായുള്ള മത്സരത്തിന് അൽപ്പം മടികാണിച്ചെങ്കിലും ജനങ്ങളുടെ സ്വന്തം ബി.എസ്.എൻ.എൽ വൻ തിരിച്ചുവരവിന്റെ പാതയിലാണ്. 4ജി ടവറുകൾ സ്ഥാപിക്കുന്ന ജോലി രാജ്യത്തുടനീളം വേഗത്തിലാക്കിയതിനൊപ്പം സ്വകാര്യ കമ്പനികളെ വെല്ലുവിളിക്കുന്ന താരിഫ് പ്ലാനുകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ് ബിഎസ്എൻഎൽ.
ബിഎസ്എൻഎൽ അവതരിപ്പിച്ച ആകർഷകമായ വാർഷിക പ്ലാൻ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 365 ദിവസം വാലിഡിറ്റിയുള്ള 2999 രൂപയുടെ പ്ലാൻ ആണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാൻ റീച്ചാർജ് ചെയ്യുമ്പോൾ ഒരുമാസം ഏകദേശം 250 രൂപമാത്രമാണ് ചെലവ് വരിക. ഈ നിരക്കിൽ രാജ്യത്തുടനീളം പരിധിയില്ലാത്ത കോളുകൾ, ദിവസേന മൂന്ന് ജിബി ഡാറ്റ എന്നിവയാണ് പ്ലാനിന്റെ മുഖ്യ ആകർഷണം. മൂന്ന് ജിബി ഡാറ്റ കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗം 40 കെബിപിഎസ് ആയി കുറയും. ദിവസേന 100 എസ്എംഎസുകൾ ലഭിക്കും.
സ്വകാര്യ കമ്പനികളുടെ നിരക്കുവർധന പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് ബിഎസ്എൻഎൽ. നിലവിൽ ബിഎസ്എൻഎലിന്റെ പ്രതിമാസ നിരക്കുകൾ വളരെ കുറവുള്ളതിനാൽ പല ഉപഭോക്താക്കളും തങ്ങളുടെ കണക്ഷനുകൾ ബിഎസ്എൻഎലിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X