എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ തുടങ്ങിയ സ്വകാര്യ കമ്പനികളെ എതിരിടാൻ ബജറ്റ് സൗഹൃദ പ്ലാനുകൾ അവതരിപ്പിക്കുന്നതിലാണ് ബി.എസ്.എൻ.എൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 9.2 കോടി വരിക്കാരാണ് ബി.എസ്.എൻ.എല്ലിനുളളത്.
സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് നിരക്കുകൾ ഉയർത്തിയതിനെ തുടർന്ന് നിരവധി മൊബൈൽ ഉപയോക്താക്കളാണ് ബി.എസ്.എൻ.എല്ലിലേക്ക് കൂടുമാറിയത്. എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ തുടങ്ങിയ സ്വകാര്യ കമ്പനികളെ എതിരിടാൻ ബജറ്റ് സൗഹൃദ പ്ലാനുകൾ അവതരിപ്പിക്കുന്നതിലാണ് ബി.എസ്.എൻ.എൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
411 രൂപയ്ക്ക് ഉപയോക്താക്കൾക്ക് 90 ദിവസത്തെ കാലാവധിയുളള പ്ലാനാണ് ബി.എസ്.എൻ.എൽ വാഗ്ദാനം ചെയ്യുന്നത്. ദിവസവും 2 ജിബി അതിവേഗ ഡാറ്റയാണ് പ്ലാൻ നൽകുന്നത്. 90 ദിവസത്തെ വാലിഡിറ്റിയിൽ ഇത്രയും കുറഞ്ഞ നിരക്കിലുളള റീചാർജ് പ്ലാൻ മറ്റൊരു ടെലികോം ദാതാവും നൽകുന്നില്ല.
90 ദിവസത്തേക്ക് 180 ജിബി ഡാറ്റ ഉപയോക്താക്കൾക്ക് ആക്‌സസ് ചെയ്യാവുന്നതാണ്. അതേസമയം ഈ പ്ലാനിൽ പരിധിയില്ലാത്ത കോളിംഗ് ഉൾപ്പെടുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.
347 രൂപയുടെ പ്ലാൻ
ഇതുകൂടാതെ 347 രൂപയുടെ പ്ലാനും ബി.എസ്.എൻ.എൽ അവതരിപ്പിച്ചിട്ടുണ്ട്. സൗജന്യ അൺലിമിറ്റഡ് കോളിംഗും സൗജന്യ നാഷണൽ റോമിംഗും ഈ പ്ലാനിന്റെ പ്രത്യേകതയാണ്. പ്രതിദിനം 2 ജിബി ഹൈ-സ്പീഡ് ഡാറ്റയും പ്രതിദിനം 100 സൗജന്യ എസ്എംഎസും ലഭിക്കും. 54 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുളളത്.
നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ബിഎസ്‌എൻഎൽ 262 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്. 2007 ന് ശേഷം ആദ്യമായാണ് കമ്പനി ഇത്തരമൊരു നേട്ടത്തിലെത്തുന്നത്. 9.2 കോടി വരിക്കാരാണ് പൊതുമേഖലാ സ്ഥാപനത്തിനുളളത്. 65,000 4ജി ടവറുകളാണ് കമ്പനി പുതുതായി ആരംഭിച്ചത്. ഉടൻ തന്നെ ഇത് ഒരു ലക്ഷമാക്കി അതിവേഗ ഇന്റർനെറ്റ് രാജ്യത്ത് വ്യാപകമായി നൽകുന്നതിനുളള ശ്രമങ്ങളിലാണ് കമ്പനി.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080