കൊല്ലം കളക്ടറേറ്റിൽ ബോംബ് ഭീഷണി.
കൊല്ലം 3-2-2023: ബോംബ് ഭീഷണിയെ തുടർന്ന് കൊല്ലം കളക്ടറേറ്റിൽ ഫയർ & റെസ്‌ക്യു, ബോംബ് സ്‌ക്വാഡ്, പോലീസ് എന്നിവരുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് ഒരു മണിമുതൽ തെരച്ചിൽ നടക്കുകയാണ്. ഇതുവരെയും ബോംബ് ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഇന്ന് കളക്ടറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ ബോംബ് വെച്ച് തകർക്കുമെന്ന് അജ്ഞാതൻ തപാൽ മുഖേന കളക്ടറെ അറിയിച്ചതിനെ തുടർന്നാണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. ചന്ദനത്തോപ്പിൽ നിന്നാണ് ലെറ്റർ പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് പ്രാഥമിക വിവരം ലഭിച്ചിരിക്കുന്നത്.
മറ്റു വാഹനങ്ങൾ ഒന്നും തന്നെ കലക്ടറേറ്റിന് അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല.
News Desk
Kundara MEDIA