Sunday, March 1, 2026

ബോളിവുഡ് ഇതിഹാസ താരം ധർമ്മേന്ദ്ര അന്തരിച്ചു

മുംബൈ : ഇന്ത്യൻ സിനിമയുടെ ഇതിഹാസതാരം ധർമ്മേന്ദ്ര (Dharmendra) അന്തരിച്ചു. 89 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയവേ മുംബൈയിലെ വസതിയിൽ വെച്ച് ഇന്ന് (2025 നവംബർ 24) രാവിലെ ആയിരുന്നു അന്ത്യം. ബോളിവുഡിന്റെ ‘ഹീ-മാൻ’ (He-Man) എന്നറിയപ്പെട്ടിരുന്ന അദ്ദേഹം 6 പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിൽ 300-ൽ അധികം സിനിമകളിൽ അഭിനയിച്ചു.

മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പത്ത് ദിവസത്തിലധികം ചികിത്സയിൽ കഴിഞ്ഞ ശേഷം ഏതാനും ദിവസങ്ങൾക്കു മുൻപ് അദ്ദേഹത്തെ തിരികെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. തിങ്കളാഴ്ച വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

ഡിസംബർ 8 ന് 90-ാം ജന്മദിനം ആഘോഷിക്കാനിരിക്കെ ആണ് ധർമ്മേന്ദ്രയുടെ ഈ വിടവാങ്ങൽ. ധർമ്മേന്ദ്രയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നടൻ അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ എത്തിച്ചേർന്നു. ഷോലെ എന്ന ചിത്രത്തിലൂടെയാണ് അമിതാഭ് ബച്ചനും ധർമ്മേന്ദ്രയും ജനപ്രിയ താരങ്ങളും അടുത്ത സുഹൃത്തുക്കളും ആകുന്നത്.

1960-ൽ ദിൽ ഭി തേരാ ഹം ഭി തേരേ എന്ന ചിത്രത്തിലൂടെയാണ് ധർമേന്ദ്ര തൻ്റെ അഭിനയ ജീവിതം ആരംഭിച്ചത്. പതിറ്റാണ്ടുകൾ നീണ്ടുനിന്ന തന്റെ കരിയറിൽ, വ്യത്യസ്ത വിഭാഗങ്ങളിലായി 300-ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. പ്രകാശ് കൗർ , ഹേമ മാലിനി എന്നിവർ അദ്ദേഹത്തിന്റെ ജീവിതപങ്കാളികളായിരുന്നു. ബോളിവുഡിലെ പ്രശസ്ത നടന്മാരായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവർ ഉൾപ്പെടെ ആറ് മക്കളുടെ പിതാവാണ്.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts