കുണ്ടറ: പേരയം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി വഴി അടുക്കള മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിച്ച് ജൈവവളം ആക്കി മാറ്റുന്നതിനായുള്ള ബൊക്കാഷി ബക്കറ്റ് വിതരണം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ അധ്യക്ഷത വഹിച്ചു.പഞ്ചായത്തിലെ 200 ഓളം കുടുംബങ്ങൾക്ക് പദ്ധതി വഴി അനുകൂല്യം ലഭിക്കും.വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബി. സ്റ്റാഫോർഡ്, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ എൻ.ഷേർളി,ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ വിനോദ് പാപ്പച്ചൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. രമേശ് കുമാർ,ലത ബിജു,ബി. സുരേഷ്, വി.ഇ.ഒ. സുമേഷ് എന്നിവർ പ്രസംഗിച്ചു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080