കുണ്ടറ : പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുന്ന ഗൂഡാലോചനകൾക്കും എതിരെ ബി.ജെ.പി കുണ്ടറ മണ്ഡലം പ്രസിഡന്റ് ഇടവട്ടം വിനോദ് നയിക്കുന്ന പദ്ധയാത്ര കുണ്ടറ പെരുമ്പുഴ കോളനി ജംഗ്ഷനിൽ നടന്ന സ്വീകരണ ചടങ്ങിൽ മുൻ മിസോറാം ഗവർണറും ബി.ജെ.പി മുൻ പാർട്ടി അദ്ധ്യക്ഷനും, ദേശീയ നിർവ്വാഹക സമതിയംഗവുമായ കുമ്മനം രാജശേഖരൻ സംസാരിച്ചു.
ബിജെപി കുണ്ടറ മണ്ഡലം പ്രസിഡന്റ് ഇടവട്ടം വിനോദ്, ഇടതുപക്ഷ ദുർഭരണത്തിനും, മുഖ്യമന്ത്രിയുടെ ധൂർത്തിനും, സ്വജനപക്ഷപാതത്തിനും, കേന്ദ്ര ആവിഷ്കൃത പദ്ധതികൾ കേരളത്തിൽ നടപ്പാക്കാതെ, കേരളത്തിലെ വഞ്ചിക്കുന്നതും ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഇന്ന് രാവിലെ 9 മണിക്കു പേരയം കുരിശടി ജംഗ്ഷനിൽ നിന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ പതാക കൈമാറി ഉത്ഘാടനം ചെയ്തു.
പദയാത്ര മുളവന സ്കൂൾ ജംഗ്ഷൻ, ഇരുനില ജംഗ്ഷൻ, പുന്നത്തടം, പള്ളിമുക്കു, ആശുപത്രിമുക്ക്, മുക്കട, ഇളമ്പള്ളൂർ, പുന്നമുക്ക്, പെരുമ്പുഴ, സെറ്റിൽമെൻ്റെ കോളനി ജംഗ്ഷൻ, കോവിൽ മുക്ക്, കേരളപുരം, വറട്ടുചിറ, സൊസൈറ്റി മുക്ക്, ഹരിപ്പാട് ജംഗ്ഷൻ, വില്ലേജ് ജംഗ്ഷൻ വഴി ചെറുമൂട് സമാപിച്ചു .
സമാപന സമ്മേളനം വൈകിട്ട് ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ.നാരായണൻ നമ്പൂതിരി ഉത്ഘാടനം ചെയ്തു
Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം