കൊല്ലം സിദ്ധാർത്ഥ ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള കലാമേഖലയിലെ പ്രത്യേക സംഭാവനയ്ക്കുള്ള ഈ വർഷത്തെ സ്പെഷ്യൽ ജൂറി പുരസ്കാരം പ്രശസ്ത ലോഗോ രചയിതാവും യാത്രികനുമായ ബിന്നി യു.എം നീരാവിൽ അർഹനായി. 10000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം.
കൊല്ലം കേന്ദ്രമായി കഴിഞ്ഞ 20 വർഷമായി പ്രവർത്തിക്കുന്ന കലാസാംസ്കാരിക വിദ്യാഭ്യാസ സംഘടനയാണ് സിദ്ധാർത്ഥ ഫൗണ്ടേഷൻ. മെയ് 23ന് ഫൗണ്ടേഷൻ ആസ്ഥാനത്ത് ബുദ്ധ പൗർണമി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം വിതരണം ചെയ്യും.
കൊറോണയ്ക്ക് ശേഷം നിർത്തിവച്ചിരുന്ന സംസ്ഥാന ചിത്ര പ്രദർശനം (State Art Exhibition) ഈ വർഷം ഓഗസ്റ്റ് മുതൽ പുനരാരംഭിക്കുമെന്ന് സെക്രട്ടറി യു.സുരേഷ് അറിയിച്ചു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp