Tuesday, August 26, 2025

തൊഴിലുറപ്പ് ജോലിക്കിടയിൽ പാട്ടുപാടി വൈറലായി ചിറ്റുമല സ്വദേശി ബിന്ദു.

സ്വന്തമായി ഒരു ആൻഡ്രോയിഡ് ഫോൺ പോലും ഇല്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് ബിന്ദു.

കുണ്ടറ 08-10-2023: ചിറ്റുമല ആറാം വാർഡിൽ ബിന്ദു ഭവനിൽ സി. ബിന്ദു ആണ് തൊഴിലുറപ്പ് ജോലിക്കിടയിൽ പാടിയ ഒറ്റ പാട്ടിലൂടെ കേരളക്കരയാകെ സോഷ്യൽ മീഡിയയിലൂടെ അറിയപ്പെട്ടത്. ബിന്ദു തൊഴിലുറപ്പ് ജോലിക്കിടയിൽ പാട്ടു പാടുകയും അത് റീജ മൊബൈൽ ഫോണിൽ പകർത്തി തൊഴിലുറപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നെ ഏതൊക്കെ സംഭവിച്ചെന്ന് അറിയില്ല നാടെങ്ങും പാട്ടായെന്നു പറയുന്നത്പോലെ കേരളക്കരയാകെ വയറലായെന്ന വാർത്തയാണ് എല്ലാവരും അറിഞ്ഞത്.

സോഷ്യൽ മീസിയയിലൂടെ ബിന്ദുവിന്റെ പാട്ടു കേട്ട സിപിഎം കുണ്ടറ ഏരിയ കമ്മിറ്റി സെക്രട്ടറി എസ്.എൽ. സജികുമാർ ബിന്ദുവിനെ ചിറ്റുമലയിൽ തൊഴിൽ സ്ഥലത്തെത്തി ആദരിച്ചു. ബിന്ദുവിന്റെ ജീവിതത്തിലെ ആദ്യത്തെ ഒരു അനുഭവമായിരുന്നു ഇതെന്ന് ബിന്ദു പറഞ്ഞു.

ശ്രുതി, അമ്മു എന്നിവർ മക്കളാണ്. മൂത്ത മകൾ ശ്രുതിയും അമ്മയോടൊപ്പം തൊഴിലുറപ്പിന് പോവുകയാണ്. ജീവിത പ്രാരാബ്ധങ്ങൾകൊണ്ട്‌ ശ്രുതി ഒൻപതാം ക്ലാസ്സ്‌ കഴിഞ്ഞ് തൊഴിലുറപ്പ് ജോലിക്ക് പോയിത്തുടങ്ങിയതാണ്. പിന്നീട് പഠനം തുടരാൻ കഴിഞിട്ടില്ല. ഇളയ മകൾ അമ്മു ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts