ബിഗ് ബോസ് സീസൺ 6 വിന്നർ ആയി ജിന്റോ. ജിന്റോയുടെ വീട്ടിൽ ജനസാഗരം. ബിഗ് ബോസ് വിജയം നാട്ടുകാർ ആഘോഷമാക്കി.
ഏഷ്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ, നൂറ് ദിവസം, നൂറിൽപരം ക്യാമറകൾ, 24 Hour ലൈവ് സ്ട്രീമിങ്, ഇരുപത്തിയഞ്ച് മത്സരാർത്ഥികൾ, കണ്ണും കാതും മനസ്സും എല്ലാം ഒരൊറ്റ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു.അതെ ബിഗ് ബോസ് സീസൺ സിക്സ് ഗ്രാൻഡ് ഫിനാലെ സോഷ്യൽ മീഡിയ പ്രിഡിക്ഷനുകളും പ്രേക്ഷക പ്രതീക്ഷകളും ശെരിവെച്ചുകൊണ്ട് സീസൺ സിക്സ് വിജയ കിരീടം ജിന്റോ സ്വന്തമാക്കിയിരിക്കുകയാണ്.
മത്സരാർത്ഥികളും പ്രേക്ഷകരും ഒരുനാൾ മണ്ടനെന്ന് മുദ്രകുത്തിയ, അതെ ജിന്റോയാണ് ഇന്ന് സീസൺ സിക്സ് വിന്നർ ആയിരിക്കുന്നത്,ഇൻസൾട്ടാണ് മുരളി ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് എന്ന് പറയുന്നത് പോലെയാണ് ജിന്റോയുടെ വിജയവും. ഇരുപത്തിയഞ്ചിൽ നിന്ന് ടോപ് ടെന്നിലേക്ക് ടോപ് ടെന്നിൽ നിന്നും ടോപ് ഫൈവ്, ടോപ് ത്രീ ഒടുവിൽ ടോപ് വൺ, അർഹിക്കുന്ന വിജയം പോരാടി നേടിയ വിജയം. അർഹിക്കുന്ന വിജയം തന്നെയാണ് ജിന്റോയുടെ കൈകളിൽ എത്തിയിരിക്കുന്നത്.
പ്രേക്ഷകരുടെ ഇഷ്ടതാരം തന്നെ ഒടുവിൽ വിജയകിരീടം സ്വന്തമാക്കിയിരിക്കുകയാണ്. നൂറ് ദിവസത്തെ ജൈത്രയാത്രക്ക് ഇതോടുകൂടി ഫുൾ സ്റ്റോപ്പ്.പുത്തൻ മുഖങ്ങളും പുത്തൻ വിശേഷങ്ങളും സമ്മാനിച്ച് സീസൺ സിക്സ് അവസാനിക്കുകയാണ്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X