Tuesday, August 26, 2025

ഭീമ സൂപ്പർ വുമൺ സീസൺ 3 ഫൈനലിൽ പാവങ്ങളുടെ ത്സാൻസിറാണി ഹാജറാബിയും.

ഷാർജ : ഭീമ സൂപ്പർ വുമൺ സീസൺ 3 യിൽ ദുബായിലെ ജീവകാരുണ്യ പ്രവർത്തക ഹാജറാബി അവസാന റൗണ്ടിൽ എത്തിരിക്കുകയാണ്. ജൂൺ 22 ന് ഷാർജ എക്സ്പോ സെന്ററിൽ വെച്ച് നടക്കുന്ന ചടങ്ങിലാണ് ഭീമ സൂപ്പർ വുമൺ സീസൺ 3 യെ തെരഞ്ഞെടുക്കുന്നത്. നൂറിൽപ്പരം വരുന്ന വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള വനിതകളിൽ നിന്നും യു.എ.ഇ യിൽ ഉള്ള 30 പേരെ ഓഡിഷനിലൂടെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. അതിൽ നിന്നും ഫൈനലിലേക്ക് തെരഞ്ഞെടുത്ത 10 പേരിൽ ഒരാളാണ് ഹാജറാബി വലിയകത്ത്.

ഇനി ഹാജറാബിയെ പരിചയപ്പെടാം. ആരാണ് ഹാജറാബി വലിയകത്ത്..?

20 വർഷമായി ദുബായിൽ നേഴ്‌സായി സേവനമനുഷ്ഠിക്കുകയും അതിലുപരി നിർദ്ധനറായ നിരവധിപേർക്ക് സഹായം എത്തിച്ചുകൊടുക്കുന്ന ജീവകാരുണ്യ ഹസ്തം എന്ന സംഘടനയുടെ പ്രസിഡന്റും പ്രവാസി ലീഗൽ സെൽ വനിത വിഭാഗം ഇന്റർനാഷണൽ കോർഡിനേറ്ററും ഷാർജ അജ്‌മാൻ പി.എൽ.സി പ്രസിഡന്റുമാണ് ഹാജറാബി.

നഴ്സിംഗ് ജോലിയെ രോഗീപരിചരണത്തിന്റെ മഹനീയ ജോലി എന്നതിലുപരി രോഗിയെ സ്വന്തം കുടുംബാംഗം എന്ന നിലയിൽ കാണുകയും അവർക്കു വേണ്ടുന്ന എല്ലാവിധ സഹായങ്ങളും ആർദ്രതയോടെയും കരുതലോടെയും പരിചരിക്കുക എന്നതും ഹാജറയുടെ പ്രത്യേകതയാണ്. ഒഴിവു ദിവസങ്ങളിൽ ദുബായിലെ വിവിധ ലേബർ ക്യാമ്പുകൾ സന്ദർശിക്കുകയും അവർക്കു വേണ്ടുന്ന ആവശ്യങ്ങൾ മനസ്സിലാക്കി സ്പോൺസർമാരെ കണ്ടെത്തി വേണ്ട സഹായങ്ങൾ എത്തിക്കാനും മുൻനിരയിൽ ഉണ്ടാകാറുണ്ട് ഹാജറ.

കഴിഞ്ഞ പ്രളയ കാലത്തു കേരളത്തിലെ പ്രളയ പ്രദേശങ്ങളിലേക്ക് നിത്യോപയോഗ സാധനങ്ങളും വസ്ത്രങ്ങളും എത്തിക്കാൻ ഹാജറയുടെ നേതൃത്വത്തിലുള്ള. ജെ.കെ.എച്ച് എന്ന സംഘടന മുന്നിൽ തന്നെ ഉണ്ടായിരുന്നു. ജോലിയും കൂലിയും ഇല്ലാതെ പാർക്കുകളിൽ കഴിഞ്ഞിരുന്ന ഹതഭാഗ്യർക്കും അവർക്കു വേണ്ടുന്ന സഹായം ചെയ്യാൻ ഓടിനടക്കുന്ന ഹാജറയെ നമുക്ക് യു.എ.ഇ യിൽ കാണാം. ടിക്കറ്റിന് കാശില്ലാതെ നാട്ടിൽ പോകാൻ ബുദ്ധിമുട്ടിയിരുന്ന വിവിധ ദേശക്കാർക്കു സ്പോൺസർമാരെ കണ്ടെത്തി നിരവധി വിമാന ടിക്കറ്റുകൾ നൽകാൻ ഹാജറാക്ക് കഴിഞ്ഞിട്ടുണ്ട്.

കൂടിവരുന്ന മാനസിക സംഘർഷം, ആത്‍മഹത്യ, ആത്മഹത്യ പ്രവണത ഇതിനൊക്കെ ഒരു പരിഹാരം കാണാൻ, കൌൺസിലിങ്, സൈക്യാട്രിക് സൈക്കോളജി ടീമിന്റെ സഹായത്തോടെ അവർക്ക് ആശ്വാസം നൽകാനും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന Hope of Life എന്ന സംഘടനയ്‌ക്ക് നേതൃതം നൽകുന്നതും ശ്രീമതി ഹാജിറാബി ആണ്. ഇങ്ങനെ നിരവധി അനവധി രോഗീപരിപാലന ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയാണ് ഹാജിറയുടെ ദിനരാത്രങ്ങൾ കഴിഞ്ഞുപോകുന്നത്.

രണ്ടു മക്കളടങ്ങുന്ന കുടുംബത്തെ പോറ്റാൻ 20 വർഷങ്ങൾക്കു മുൻപ് ദുബായിലേക്ക് വിമാനം കയറിയതാണ് ത്രിശൂർ സ്വദേശി ഹാജറാബി. നേഴ്സിംഗ് ജോലിക്കിടെ സ്വന്തം കുടുംബത്തേക്കാൾ ഹാജറ സംരക്ഷണം തീർത്തത് യു.എ.യി ലെ പ്രവാസലോകത്തു വേദനകൾ അനുഭവിക്കുന്ന സാധാരണക്കാർക്കായിരുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. സന്ദർശന വിസയിൽ ജോലിതേടിയുള്ള അലച്ചിലിനിടെ വീണു പോയവർ, ജോലി നഷ്ടമായിട്ടും നാട്ടിലേക്കു മടങ്ങാതെ ജീവിതം തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിൽ അപ്രതീക്ഷിതമായി രോഗ ശയ്യയിൽ ആയവർ, അങ്ങിനെ ലക്ഷങ്ങളുടെ ആശുപത്രി ബിൽ താങ്ങാൻ ആവാതെ പകച്ചു നിന്ന എത്രയോ പേർ ഈ മാലാഖയുടെ സഹായത്തണലിൽ നാട്ടിലേക്കു മടങ്ങിയിരിക്കുന്നു.

പദവിയും പ്രശസ്തിയും ഒന്നുമില്ലെങ്കിലും ഹാജറാബി സഹായ അഭ്യർത്ഥനയുമായി എത്തിയപ്പോൾ രണ്ടാമതൊന്നു ആലോചിക്കാതെ കൂടെ നിന്നവരും ഏറെ. സാധാരണകാരനും അസാധാരണ പ്രവർത്തനങ്ങളിലൂടെ സഹജീവികൾക്ക് താങ്ങാവുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഹാജറാബി. ജീവകാരുണ്യ രംഗത്ത് ഹാജറബിയുടെ ഇടപെടലിനു ഒന്നര പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. ഇന്നും അവധി ദിനങ്ങളിൽ ഭക്ഷണവുമായി അവർ ആവശ്യക്കാർക്കിടയിലേക്ക് ഇറങ്ങുന്നു. ഒരു രൂപ കൊടുത്താൽ പതിനായിരം രൂപയുടെ പ്രമോഷൻ നടത്തി സമൂഹ മാധ്യമങ്ങളിൽ നന്മ മരങ്ങൾ നിറഞ്ഞു നിൽക്കുമ്പോൾ എന്തുകൊണ്ടാണ് ഹാജറയെ അതികം ആരും അറിയാതെ പോയതെന്ന് ചോദിച്ചാൽ ഹാജറയുടെ മറുപടി- ആരുടേയും അഭിമാനം വിറ്റു പേരെടുക്കാൻ ആഗ്രഹിക്കുന്നില്ല എന്നാണ്.

അഞ്ച് വർഷം കൊണ്ട് നാട്ടിലേക്കു മടങ്ങാൻ തീരുമാനിച്ച ഗൾഫ് ജീവിതം പിന്നെയും നീളാൻ കാരണം ഈ സാമൂഹ്യ സേവനം തന്നെയാണ്. ദുബായിലെ സാധാരണക്കാരായ പ്രവാസികളുടെ ധൈര്യമാണ് ഇന്ന് ഹാജറ. 2006- ൽ ആണ് ആദ്യമായി ഒരു സ്ത്രീയെ ജയിലിൽ നിന്നും ഇറക്കുന്നതുമായി ബന്ധപ്പെട്ടു സോഷ്യൽ ഇടപെടൽ നടത്തി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. അന്ന് താമസിക്കാനുള്ള സാഹചര്യം പോലുമില്ലാതിരുന്ന ആ സ്ത്രീയെ സ്വന്തം കൂടപ്പിറപ്പിനെ പോലെ കണ്ട് കൂടെ താമസിപ്പിച്ചു വേണ്ട കാര്യങ്ങൾ എല്ലാം ചെയ്ത് കൊടുത്തു. അവിടുന്ന് അങ്ങോട്ട് തന്റെ മുന്നിലെത്തുന്ന അവശത അനുഭവിക്കുന്ന പ്രവാസികളുടെ അത്താണിയായി മാറുകയായിരുന്നു.

2017- ൽ ജീവകാരുണ്യ ഹസ്തം എന്ന ചാരിറ്റി സംഘടനയുടെ ഭാഗമായി പ്രളയ സമയത്തു ത്രിശൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിരവധി സഹായങ്ങൾ ചെയ്തുകൊണ്ട് താന്റെന്റേതായ സാമൂഹിക പ്രവർത്തനം ആരംഭിച്ചു. ആസ്സാമിലേക്കും മറ്റും വസ്ത്രങ്ങൾ കളക്ട് ചെയ്ത് അയക്കുകയും, ചെയ്തു. കോവിഡ് കാലത്ത് ദുബായിലെ നിരവധി ലേബർ ക്യാമ്പുകളിൽ മരുന്നും, ഭക്ഷണവും, വസ്ത്രങ്ങളും, അവശ്യ വസ്തുക്കളും എത്തിക്കുന്ന ബ്രിഹത്തായ സംരംഭത്തിനു നേതൃത്വം വഹിച്ചു. ബസ്സ്റ്റാൻഡ് കളിലും, പാർക്കുകളിലും എല്ലാം അഭയം തെടിയവരുടെ സംരക്ഷണം ഏറ്റെടുത്തു ഈ പാവങ്ങളുടെ ത്സാൻസിറാണിയായി ഹാജറ പ്രവാസ ലോകത്ത് സേവനം തുടർന്നുകൊണ്ടേയിരിക്കുന്നു.

Follow us on Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts