Sunday, June 15, 2025

അമേരിക്കൻ മലയാളികളുടെ അഭിമാന സംഘടനയായ മാപ്പിന്റെ പ്രസിഡന്റായി ബെൻസൺ വർഗീസ് പണിക്കർ.

ഫിലഡൽഫിയ: വ്യത്യസ്തതയാർന്ന മികച്ച പ്രവർത്തന ശൈലികൊണ്ട് അമേരിക്കൻ മലയാളികളുടെ ഇഷ്ട സംഘടനയായി എന്നും ഒന്നാമതായി നിലകൊള്ളുന്ന മലയാളി അസ്സോസ്സിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ (മാപ്പ്) 2025 – ലെ പ്രസിഡന്റായി ബെൻസൺ വർഗീസ് പണിക്കർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

കുണ്ടറ നെടുമ്പായിക്കുളം പോത്തേടത്ത് കുടുംബാംഗവും, സെന്റ് ജോർജ്ജ് ഓർത്തഡോക്സ് തീർത്ഥാടന പള്ളി ഇടവകാംഗവുമായ എസ്‌ വർഗീസ് പണിക്കരുടെയും, ഏലിക്കുട്ടി വർഗീസ് പണിക്കരുടെയും മൂത്ത മകനാണ് ബെൻസൺ വർഗീസ് പണിക്കർ.

സ്വഭാവ മഹിമകൊണ്ടും, ആരെയും ആകർഷിക്കുന്ന ലാളിത്യമാർന്ന പെരുമാറ്റ ശൈലികൊണ്ടും യുവജനങ്ങൾക്കിടയിൽ ഏറെ ശ്രദ്ധേയനായ ബെൻസൺ, വിദ്യാഭ്യാസ കാലം മുതൽതന്നെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മികച്ച സംഘാടകനാണ്. കേരളത്തിലെ പ്രശസ്തമായ കൊച്ചിൻ കോളജിൽ കെ.എസ്.യു വിന്റെ സജീവ പ്രവർത്തകനായിരുന്ന ഇദ്ദേഹം ബംഗ്ലൂരിൽ നടത്തിയ ഉപരിപഠന കാലത്ത് കോളജ് കൗൺസിലറായും, കൊച്ചിൻ ലയൺസ് ക്ലബ്ബ് മെമ്പറായും തിളക്കമാർന്ന പ്രവർത്തന മികവിൽ ശ്രദ്ധേയനായി. ഇന്ത്യൻ നേവിയുടെ ലീഡിംഗ് കേഡറ്റായി വർഷങ്ങളോളം സേവനമനുഷ്ഠിക്കുകയും, നിരവധി തവണ മേലധികാരികളുടെ പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്.

പൂനയിലെ യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ബെൻസൺ അമേരിക്കയിൽ എത്തിയതിന് ശേഷം, 2004 മുതൽ മാപ്പിന്റെ സജീവ പ്രവർത്തകനായി മാറി. മാപ്പ് കമ്മറ്റി അംഗം, മുൻ സെക്രട്ടറി, ട്രഷറാർ, ജോയിന്റ് സെക്രട്ടറി, മെമ്പർഷിപ്പ് ചെയർമാൻ, രണ്ടു വർഷക്കാലം ബെൻസേലം സെന്റ്. ഗ്രീഗോറിയോസ് മലങ്കര ഓർത്തോഡോക്സ് ചർച്ച് ഓഡിറ്റർ, ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്സ് (INOC) പെൻസിൽവാനിയ ചാപ്റ്റർ മെമ്പർഷിപ്പ് ചെയർമാൻ, പ്രോഗ്രാം കോർഡിനേറ്റർ എന്നീ നിലകളിൽ തന്റെ മികവ് തെളിയിച്ചിട്ടുള്ള ബെൻസൺ സിറ്റി ഓഫ് ഫിലഡൽഫിയാ ഗവർമെന്റ് പി. ഡബ്ള്യു. ഡി. യിൽ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിക്കുന്നു. ബെൻസൺ വർഗീസ് പണിക്കരുടെ പുതിയ സ്ഥാനാലബ്ദി മാപ്പിന് ഒരു മുതൽക്കൂട്ടാകും എന്ന് മാപ്പ് ഭാരവാഹികൾ വിലയിരുത്തി.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts