സ്ലാബ് ഇട്ടു തീരും മുന്നേ ഓടയിൽ വേസ്റ്റുകൾ വീണ് അടഞ്ഞുതുടങ്ങി.
കുണ്ടറ 13-1-2023: ആശുപത്രിമുക്കിൽ ഓട നിർമ്മാണം കഴിഞ്ഞിട്ട് നടപ്പാതയുടെ പണി നടന്നുകൊണ്ടിരിക്കെ സ്ലാബ് ഇട്ടു തീരുന്നതിനു മുന്നേ തന്നെ ഓടയിൽ വേസ്റ്റുകൾ വീണു തുടങ്ങി.
സ്ലാബിട്ട ഒട്ടുമിക്ക സ്ഥലങ്ങളിലും മാലിന്യങ്ങൾ കൊണ്ടും ഓട നിർമ്മാണത്തിൽ ഉണ്ടായ വേസ്റ്റ് മണ്ണുകൊണ്ടും ഓട അടഞ്ഞുകൊണ്ടിരിക്കുന്നു.
പൂർണമായിട്ടും ഓടയിൽ സ്ലാബ് ഇടാത്തതു മൂലമാണ് ഓടയുടെ സമീപത്തുള്ള കടകളിലെ ആൾക്കാർ വേസ്റ്റുകൾ തള്ളുന്നതിന് കാരണമാകുന്നത്. കൂടാതെ ഓടയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നപ്പോൾ ഉണ്ടായിട്ടുള്ള വേസ്റ്റുകൾ ശെരിയായ രീതിയിൽ നീക്കം ചെയ്യാത്തത് കൊണ്ടും ഓടയിൽ മണ്ണും സിമന്റ്കട്ടകളും വീഴുന്നതുകൊണ്ടും ഓട അടഞ്ഞു വെള്ളം പോകാൻ കഴിയാത്ത അവസ്ഥയിൽ ആവുകയാണ്.
ശെരിയായ രീതിയിലുള്ള മേൽനോട്ടം ഇല്ലാത്തതിനാലാണ് ഇത്തരത്തിൽ അപാകതകൾ സംഭവിക്കുന്നതിന് കാരണമാകുന്നതെന്ന് നാട്ടുകാർ.
Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം