യുഎഇ : യുഎഇ യിൽ പൊതുമാപ്പിന്റെ പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു. ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് വ്യക്തി വിവരങ്ങൾ നൽകി വഞ്ചിതരാകരുതെന്ന് ജാഗ്രതാ മുന്നറിയിപ്പ്.
യുഎഇയിലെ റെസിഡൻസ് വിസ നിയമലംഘകർക്ക് 2024 സെപ്തംബർ 1 മുതൽ 2 മാസത്തേക്ക് ഗ്രേസ് പിരീഡ് അനുവദിക്കുമെന്ന് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അറിയിച്ചിരുന്നു.
വിസ കാലാവധി കഴിഞ്ഞ് യുഎഇയിൽ തുടരുന്നവർ ഈ കാലയളവിൽ തിരിച്ചു പോകാനോ, രേഖകൾ ശരിയാക്കി തുടരാനോ ഈ അവസരം ഉപയോഗിക്കാവുന്നതാണ്. ഇക്കാര്യം മുതലെടുത്താണ് ഓൺലൈൻ തട്ടിപ്പുകാർ വ്യാജ സന്ദേശങ്ങൾ അയക്കുന്നത്.
ഓൺലൈൻ തട്ടിപ്പുകാർ പൊതുമാപ്പ് നേടാൻ സഹായിക്കാമെന്ന് പറഞ്ഞാണ് പലർക്കും ഓൺലൈൻ ലിങ്കുകളും വാട്സാപ് സന്ദേശങ്ങളും അയക്കുന്നത്. പൊതുമാപ്പിൽ രെജിസ്റ്റർ ചെയ്യാനായി ഒരു വ്യാജലിങ്കും നൽകുന്നു.
ഇത്തരം ലിങ്കുകളിൽ കയറുന്നതിനെതിരെ വിവിധ രാജ്യങ്ങൾ അവരുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാജ സൈറ്റുകളിൽ കയറി വ്യക്തി വിവരങ്ങൾ നൽകരുതെന്നും പണമിടപാടുകൾക്ക് ശ്രമിക്കരുതെന്നും അധികൃതർ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X