Tuesday, August 26, 2025

യുഎഇ യിൽ പ്രതിഷേധ പ്രകടനം നടത്തിയ ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ.

യുഎഇ യിലെ സ്ട്രീറ്റുകളിൽ ഒത്തുകൂടി കലാപമുണ്ടാക്കിയതിന് ഒരു കൂട്ടം ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ പബ്ലിക് പ്രോസിക്യൂഷൻ ഉടനടി അന്വേഷണത്തിന് ഉത്തരവിടുകയും പ്രതികളെ അടിയന്തര വിചാരണയ്ക്ക് വിടുകയും ചെയ്തു.

പ്രതിഷേധക്കാർ ഗതാഗതം തടസ്സപ്പെടുത്തുകയും പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്തതായി ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പ്രോസിക്യൂഷൻ അറിയിച്ചു.

പൊതുയോഗം ചേർന്നതും അക്രമ അന്തരീഷം സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെ സ്വന്തം രാജ്യത്തെ സർക്കാരിനെതിരെ പ്രതിഷേധച്ചതും നിയമങ്ങളും ചട്ടങ്ങളും നടപ്പാക്കുന്നതിൽ തടസ്സം സൃഷ്ടിച്ചതുമടക്കമുള്ള ലംഘനങ്ങൾ ഇവർ ചെയ്തതായി അധികൃതർ പറഞ്ഞു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts