കുണ്ടറയിൽ ബാലസംഘം 85 വാർഷികാഘോഷവും ബാലദിന ഘോഷയാത്രയും ജില്ലാ റാലിയും കുട്ടികളുടെ സംഗമവും നടത്തി.
കുണ്ടറ 28-12-2022: ബാലസംഘത്തിന്റെ 85ആം വാർഷിക ആഘോഷവും ബാലദിന ഘോഷയാത്രയും ജില്ലാ റാലിയും കുട്ടികളുടെ സംഗമവും കുണ്ടറ ഇളമ്പള്ളൂർ ക്ഷേത്ര മൈതാനിയിൽ ഇന്ന് വൈകിട്ട് 5 മണിക്ക് വൻ ജനപങ്കാളിത്വത്തോടെ നടത്തി.
മുൻമന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ, ജില്ലാ പഞ്ചായത്തംഗം സി. ബാൾഡുവിൻ തുടങ്ങി സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ഉദ്ഘാടനം ഗ്രാൻഡ്മാസ്റ്റർ ജി.എസ്. പ്രദീപ് നിർവഹിച്ചു. ബാലാവകാശ കമ്മീഷൻ അംഗം സി വിജയകുമാർ മുഖ്യ അതിഥിയായി. യോഗത്തിൽ മാസ്റ്റർ ആദിത്യ സുരേഷിനെ ആദരിച്ചു.
Kundara MEDIA (കുണ്ടറ മീഡിയ)
വാർത്തകളും വിശേഷങ്ങളും അറിയുവാൻ കുണ്ടറ മീഡിയ ഫോളോ ചെയ്യൂ..!!