നമ്മുടെ ശാന്തത നമ്മുടെ അവകാശമാണ്. ഇന്ത്യൻ ഭരണഘടന ആട്ടിക്കൾ 21 അത് ഉറപ്പുനൽകുന്നുണ്ട്.
അമിതമായ ശബ്ദം ജനങ്ങളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കും എന്നത് ഇനിയും ഒരു പൊതു ധാരണയായി വളർന്നു വന്നിട്ടില്ല. ശബ്ദമലിനീകരണം കേൾവി സംബന്ധമായി മാത്രമല്ല, മറ്റു ഒട്ടേറെ ശാരിരിക പ്രശ്നങ്ങൾക്കും കാരണമാകുന്നു എന്ന് പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.
അമിതവും സ്ഥിരമായതുമായ ശബ്ദം ഗർഭസ്ഥ ശിശുമുതൽ വയോധികർക്കുവരെ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. നാഡി ഞരമ്പുകൾ, ഹൃദയം തുടങ്ങിയ മനുഷ്യാവയവങ്ങൾക്ക് ക്ഷതമേൽപ്പിക്കുന്നതിനും മാനസിക പിരിമുറുക്കത്തിനും, കേൾവിശേഷി നഷ്ടപ്പെടുന്നതിനും ശബ്ദമലിനീകരണം കാരണമാകുന്നുണ്ട്.
ജനിക്കുന്ന കുഞ്ഞിന് ജനിതക വൈകല്യങ്ങൾക്ക് വരെ ശബ്ദമലിനീകരണം കാരണമാകുന്നുണ്ട് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഗർഭസ്ഥ ശിശുവിൻറെ ശ്രവണേന്ദ്രിയങ്ങൾ നാലുമുതൽ ആറ് ആഴ്ചയിൽ വളർച്ച തുടങ്ങുകയും ഇരുപതാം ആഴ്ചയിൽ പൂർത്തിയാകുകയും ചെയ്യുന്നു. അതിനാൽ ഗർഭസ്ഥ ശിശുവിന് ശ്രവണശക്തിയും ശബ്ദത്തോട് പ്രതികരിക്കാനുള്ള ശേഷിയും സ്വായത്തമാണ്. അതിനാൽ തന്നെ 80 ഡസിബല്ലിൽ കൂടുതൽ ശക്തിയുള്ള ശബ്ദങ്ങൾ ഗർഭസ്ഥ ശിശുവിൻറെ ശ്രവണ ശേഷി കുറയ്ക്കുന്നതിനും എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിനും കാരണമാകുന്നു.
വളർച്ചക്കുറവ്, പൂർണ്ണ വളർച്ചയില്ലാതെയുള്ള പ്രവസവം, വളർന്നു വരുമ്പോൾ കുട്ടിയ്ക്ക് ഓർമ്മക്കുറവുണ്ടാകുക, പെരുമാറ്റ വൈകല്യങ്ങളുണ്ടാകുക തുടങ്ങി കുട്ടികളുടെ ശാരീരികവും മാനസികവുമായ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും ശബ്ദമലിനീകരണം കാരണമാകുന്നു.
ബാലാവകാശ കമ്മീഷൻറെ 2022 ലെ ഒരു ഉത്തരവിൻറെ ഭാഗം ആണിത്.
എന്തു കൊണ്ടും സഹിച്ചിരിക്കേണ്ട കാര്യമല്ല ശബ്ദമലിനീകരണം, പരാതിപ്പെടണം.
അസഹ്യമായ ശബ്ദം എപ്പോൾ എവിടെ കേട്ടാലും ഉടൻ പോലീസ് എമർജൻസി റസ്പേണ്സ് സർവ്വീസ് സിറ്റ്ം ERSS 112 ൽ പരാതിപ്പെടുക.
ശബ്ദമലിനീകരണം കുറ്റകരമാണ് ശിക്ഷാർഹമാണ്.
ശാന്തമായ കേരളത്തിനായി നിങ്ങളോരോരുത്തരുടെയും പരാതി ഇന്നുതന്നെ ബന്ധപ്പെട്ട അധികാരികളിൽ എത്തിക്കുക.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080