എഴുകോൺ ഗവ.എൽ.പി.എസ് ലെ പ്രവേശനോത്സവം ഇക്കുറിയും വർണ്ണാഭമായി.
എഴുകോൺ : എഴുകോൺ ഗവ. എൽ.പി. എസിലെ പ്രവേശനോത്സവം പതിവു പോലെ ഇക്കുറിയും വർണ്ണാഭമായി. കുരുന്നുകൾക്ക് കൈ നിറയെ സമ്മാനവും വിഭവ സമൃദ്ധമായ സദ്യയും ഒരുക്കി പൂർവ വിദ്യാർത്ഥിയും സിനിമാ നിർമ്മാതാവുമായ ബൈജു അമ്പലക്കര എത്തുന്ന പതിവിനും മാറ്റമുണ്ടായില്ല.
നവാഗതരടക്കമുള്ള 52 വിദ്യാർത്ഥികൾക്കാണ് ബൈജു അമ്പലക്കര ബാഗും നോട്ടുബുക്കുകളും വാട്ടർ ബോട്ടിലും കൈമാറിയത്. ഇതിന് പുറമേ ഒരു കളിപ്പാട്ടവും ബാഗിനുള്ളിൽ കരുതിയിരുന്നു.
പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് അംഗം ആർ. വിജയ പ്രകാശ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് ജയൻ അദ്ധ്യക്ഷത വഹിച്ചു. കൊട്ടാരക്കര റോട്ടറി ക്ലബ് പ്രസിഡൻ്റ് ബി. മോഹനൻ, കെ.രാജേന്ദ്രപ്രസാദ്, തോപ്പിൽ ബാലചന്ദ്രൻ, കെ. ബാബുരാജൻ, റോട്ടറി മുൻ എ.ജി. ശിവകുമാർ, ഷാൻ, പ്രഥമാധ്യാപകൻ സുരേഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp