കുണ്ടറ 22.02.2025 : ആറുമുറിക്കട പഴയ ഫയർ സ്റ്റേഷന് സമീപത്തെ റെയിൽവേ ട്രാക്കിൽ ആണ് ടെലിഫോൺ പോസ്റ്റ് എടുത്തു വെച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടന്നത്. ഇന്ന് പുലർച്ചെ 2 മണിയോടുകൂടി ആയിരുന്നു സംഭവം. പുലർച്ചെ ട്രാക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നത് കണ്ട സമീപവാസികൾ ആരോ എഴുകോൺ പോലീസിൽ വിവരം അറിയിച്ചതനുസരിച്ചു പോലീസ് സംഭവ സ്ഥലത്തെത്തി പോസ്റ്റ് നീക്കം ചെയ്തു.
സംഭവ സ്ഥലത്തു നിന്നും പോലീസ് പോയതിന് ശേഷം വീണ്ടും പോസ്റ്റ് എടുത്തു വെച്ചു. പിന്നീട് കുണ്ടറ പോലീസിൽ വിവരം അറിയിച്ചതനുസരിച്ചു പോലീസ് എത്തി വീണ്ടും പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു.
പുലർച്ചെ 3.25 നുള്ള പാലരുവി എക്സ്പ്രസ്സ് ലക്‌ഷ്യം വെച്ചായിരിക്കാം അട്ടിമറി ശ്രമം എന്ന് പ്രാഥമിക നിഗമനം. ലഹരി ഉപയോഗിച്ചവർ ആകാം ഇത് ചെയ്തതെന്നും സംശയിക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസിന്റെ സമയോചിതമായ ഇടപെടീൽ വലിയൊരു ദുരന്തം ഒഴിവായി.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080