കൊച്ചി: സംസ്ഥാനത്ത സ്വർണവില അരലക്ഷം കടന്നു. പവന് ഇന്ന് 50,400 രൂപയ്ക്കാണ് വിനിമയം നടക്കുന്നത്. ചരിത്രത്തിലാദ്യമായാണ് സ്വർണവില ഇത്രയും ഉയരത്തിലെത്തുന്നത്.
കഴിഞ്ഞ കുറച്ചുനാളായി സ്വർണവില കുതിച്ചുയരുകയാണ്. ഗ്രാമിന് 130 രൂപ കൂടി 6,300 രൂപയായി. പവന് 1,040 രൂപയാണ് ഇന്ന് വർധിച്ചത്. അന്തരാഷ്ട്ര മാർക്കറ്റിൽ സ്വർണം ഔൺസിന് 2236 ഡോളർ എന്ന റെക്കോർഡ് വിലയിലെത്തി. ഈ വിലക്കയറ്റം തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
അമേരിക്കയിൽ ജൂൺ മുതൽ പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനയും മറ്റ് കറൻസികളുമായുള്ള വിനിമയത്തിൽ യു.എസ് ഡോളറിന്റെ മൂല്യം ഉയരുന്നതും സ്വർണത്തിലം ഡോളറിലും കൂടുതൽ നിക്ഷേപം നടത്താൻ പ്രേരിപ്പിക്കുന്നുണ്ട്. ചൈനയിൽ ഓഹരി വിപണിയിലെ ഇടിവ് സ്വർണത്തിൽ കൂടുതൽ നിക്ഷേപത്തിന് ഇടയാക്കുന്നുണ്ട്. ആഭ്യന്തര വിപണിയിൽ വിവാഹ സീസൺ ആയതോടെ സ്വർണവില ഉയരുന്നത് സാധാരണക്കാർക്ക് ആശങ്ക സൃഷ്ടിക്കുന്നുമുണ്ട്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ