പിന്തുണച്ചതിനും കൂടെ നിന്നതിനും നന്ദി, വിവാദങ്ങളോട് ആദ്യമായി പ്രതികരിച്ച് ആസിഫ് അലി..!
പക്ഷെ ആ പിന്തുണ ഒരിക്കലും മറ്റൊരാൾക്ക് എതിരെയുള്ള ഹേറ്റ് ക്യാംപെയ്നായി മാറരുതെന്ന് ആസിഫ് അലി പറഞ്ഞു.രമേശ് നാരായണൻ സർ അനുഭവിക്കുന്ന വിഷമം എത്രത്തോളമാണെന്ന് തനിക്ക് മനസ്സിലാകുമെന്നും നമുക്ക് എല്ലാവർക്കും പറ്റുന്നതേ അദ്ദേഹത്തിനും പറ്റിയിട്ടുള്ളൂ തനിക്കതിൽ സങ്കടമൊന്നും തോന്നിയിട്ടില്ലെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.
രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്ന സാഹചര്യത്തിലാണ് ആസിഫ് അലിയുടെ പ്രതികരണം.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X