കൊട്ടാരക്കര 3.4.2023: കൊല്ലം റൂറൽ പോലീസിന്റെയും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി കൂട്ടയോട്ടം നടത്തി.
കൊട്ടാരക്കര പോലീസ് സ്റ്റേഷന് മുൻപിലെ മണികണ്ഠൻ ആൽത്തറയിൽ നിന്നും ആരംഭിച്ച കൂട്ടയോട്ടം കൊല്ലം റൂറൽ അഡീഷണൽ ജില്ലാ പോലീസ് സൂപ്രണ്ട് ജെ. സന്തോഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം പുത്തൻ തലമുറയെ ലഹരിയുടെ അടിമകളാക്കുകയും അതുമൂലം സമൂഹത്തിൽ കുറ്റകൃത്യങ്ങളും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും അനുദിനം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ പൊതുസമൂഹത്തിനെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച കൂട്ട ഓട്ടത്തിലൂടെ, സമൂഹത്തിലെ എല്ലാവരെയും ലഹരി ഉപഭോഗത്തിൽ നിന്നും മുക്തമാക്കുന്നതിനുള്ള വലിയ സന്ദേശമാണ് ഇതിലൂടെ പോലീസ് ലക്ഷ്യം വയ്ക്കുന്നത്.
കൂട്ടയോട്ടത്തിൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും പോലീസ് സംഘടനാംഗങ്ങളും, കിഴക്കേ തെരുവ് സെന്റ്മേരിസ് സ്കൂളിലെ എസ്.പി.സി കേഡറ്റുകളും സമൂഹത്തിലെ മറ്റ് എല്ലാ ജനവിഭാഗങ്ങളുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. കൊട്ടാരക്കര ചന്തമുക്ക്, കെ.എസ്.ആർ.ടി.സി, പുലമൺ ജംഗ്ഷൻ,കോളേജ് ജംഗ്ഷൻ വഴി പുലമൺ കെ.എസ്.ആർ.ടി.സി പ്ലാസയിൽ സമാപിച്ച കൂട്ടയോട്ടത്തിൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി, എസ്.വിദ്യാധരൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കൊട്ടാരക്കര എസ് എച്ച് ഒ വി എസ് പ്രശാന്ത്, ചടയമംഗലം എസ് എച്ച് ഒ സുനിൽ.ജി, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ജോൺസൻ തുടങ്ങി 150 ഓളം പോലീസ് ഉദ്യോഗസ്ഥരും സംഘടന അംഗങ്ങളും കൂട്ടയോട്ടത്തിൽ പങ്കെടുത്തു.
കെ.പി.ഒ.എ കൊല്ലം റൂറൽ ജില്ലാ പ്രസിഡന്റ് എം. രാജേഷ്, സെക്രട്ടറി സാജു.ആർ. എൽ, ജോയിന്റ് സെക്രട്ടറി നിക്സൺ ചാൾസ്, ട്രഷറർ ആർ.രാജീവൻ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എസ്.നജീം തുടങ്ങി സ്വാഗതസംഘം ഭാരവാഹികളായ കെ.ഉണ്ണികൃഷ്ണപിള്ള, ബിജു.വി. പി, എസ്. ദീപു, ബിജു എ.പി, എ.ഷാജഹാൻ, ശ്രീകുമാർ.ജി, കൃഷ്ണകുമാർ.പി, ആർ.ശ്രീകൃഷ്ണകുമാർ, സന്തോഷ് കുമാർ, വിജയൻ.എസ്, ബിജു ജി. എസ്. നായർ, പ്രമോദ്,ഷാജഹാൻ തുടങ്ങിയവർ കൂട്ടയോട്ടത്തിന് നേതൃത്വം നൽകി. കൊല്ലം റൂറൽ ജില്ലാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ എട്ടാം ജില്ലാ സമ്മേളനത്തിന് മുന്നോടിയായിയാണ് “ഏപ്രിൽ കൂൾ” എന്ന പേരിൽ ലഹരിയവിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചത്.
Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം