Monday, June 16, 2025

സംസ്ഥാന പോളിടെക്‌നിക്ക് കലോത്സവത്തിൽ കൊട്ടിയം ശ്രീ നാരായണ പോളിടെക്നിക്ക് കോളേജിന് കലാകിരീടം.

കൊട്ടിയം : സംസ്ഥാന പോളിടെക്‌നിക്ക് കലോത്സവത്തിൽ കൊട്ടിയം ശ്രീനാരായണ പോളിടെക്‌നിക്ക് കോളേജ് കലാകിരീടം ചൂടി. 222 പോയിന്റ് നേടിയാണ് ജേതാക്കളായത്. 191പോയിന്റുമായി കഴിഞ്ഞ വർഷത്തെ ജേതാക്കളായ തൃശ്ശൂർ ശ്രീരാമ ഗവൺമെന്റ് പോളിടെക്നിക് കോളേജ് രണ്ടാമതെത്തി. പാലക്കാട് ഗവൺമെന്റ് പോളിടെക്നിക്ക് കോളേജ് മൂന്നാമതും എത്തി.

കേരളത്തിലെ 108 പോളിടെക്നിക്ക് കോളേജിൽ നിന്നുമായി 3500 മത്സരാർത്ഥികൾ ആണ് 4 ദിനരാത്രങ്ങൾ ആയി തൃശ്ശൂർ കുന്നംകുളം ഗവൺമെന്റ് പോളിടെക്‌നിക്ക് കോളേജിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്തത്.

കലാതിലകമായി കൊട്ടിയം ശ്രീനാരായണ പോളിടെക്‌നിക്ക് കോളേജിലെ ആസിയ നൗഷാദും, കലാപ്രതിഭയായി ഗവൺമെന്റ് വെണ്ണിക്കുളം പോളിടെക്നികിലെ എസ്. ആദിത്യൻ നെയും, അളഗപ്പ നഗർ ത്യാഗരാജ പോളിടെക്നിക്കിലെ ആഞ്ചൽ ഷാജുവിനെയും തെരഞ്ഞെടുത്തു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിൻ ഡയറക്ടർ സീമ കെ.എൻ ട്രോഫികൾ വിതരണം ചെയ്തു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts