ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി കുണ്ടറ പെരുമ്പുഴ സ്വദേശി നാലു വയസ്സുകാരി ആർജ ജഗത്.
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെയും, കേരളത്തിലെ 14 ജില്ലകൾ, 7 വൻകരകൾ, 8 ഗ്രഹങ്ങൾ, ഇന്ത്യയുടെ 15 ദേശീയ ചിഹ്നങ്ങൾ, 7 കളേഴ്സ്, 7 ഡേയ്സ്, 12 മന്ത്‌സ്, 5 സെൻസസ് എന്നിവ പറയുകയും 20 ശരീര ഭാഗങ്ങൾ, 16 ഫ്ലവർസ്, 16 ഫ്രൂട്സ്, 16 വെജിറ്റബിൾസ്, 35 അനിമൽസ്, 16 ബേർഡ്‌സ്, 14 ഷേയ്പ്സ്, 25 സോഷ്യൽ മീഡിയ ഐക്കൺസ്, 18 ആക്ടഴ്സ്, 20 പ്രൊഫെഷൻസ് എന്നിവ തിരിച്ചറിയുകയും ചെയ്തതിലൂടെ ആണ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് ഈ കൊച്ചു മിടുക്കിയുടെ കഴിവിന് അംഗീകാരം കൊടുത്തത്.
ബഹ്‌റൈനിൽ ഐ.ടി വിദഗ്ധനായി ജോലി ചെയ്യുന്ന പെരുമ്പുഴ സ്വദേശി ജഗത് കൃഷ്ണകുമാറിന്റെയും, മിലിട്ടറി ഹോസ്പിറ്റൽ നഴ്‌സ് ആയ അർച്ചന ജഗത്തിന്റെയും മകളാണ് എൽ.കെ.ജി വിദ്യാർത്ഥിനിയായ ആർജ ജഗത്.
Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം