യു.കെ. യാത്രയ്ക്കിയിറങ്ങിയ സൂര്യാ സുരേന്ദ്രൻ എന്ന പെൺകുട്ടിയുടെ ജീവനെടുത്തത് അരളിപ്പൂവെന്ന റിപ്പോർട്ട് കേട്ട് ചിലരെങ്കിലും ഞെട്ടിയിട്ടുണ്ടാകും. അരളിപ്പൂവിൽ നിന്നുള്ള വിഷം ഹൃദയത്തെ ബാധിച്ചതാകാം മരണത്തനിടയാക്കിയതെന്ന സൂചന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്നാണ് ലഭിക്കുന്നത്. അരളിച്ചുവട്ടിൽ നിന്ന് ഫോണിൽ സംസാരിക്കുന്നതിനിടെ ഇലയും പൂവും അറിയാതെ വായിൽവെച്ചെന്നും പെട്ടെന്നു തുപ്പിയെങ്കിലും അല്പം വിഴുങ്ങിപ്പോയി എന്നും ചികിത്സയിലിരിക്കേ അച്ഛൻ സുരേന്ദ്രനോടും ഡോക്ടർമാരോടും സൂര്യ പറഞ്ഞിരുന്നു.
വഴിയോരങ്ങളിലും വീട്ടുവളപ്പിലും ക്ഷേത്രപരിസരങ്ങളിലുമെല്ലാം സുലഭമായി കാണുന്ന അരളിപ്പൂവ് ഒരു ജീവനെടുക്കാൻ മാത്രം വില്ലനാണോ? ആണെന്നതാണ് യാഥാർഥ്യം. അരളിയുടെ ഒരിലപോലും മരണത്തിന് കാരണമായോക്കാം. അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലുമെല്ലാം വിഷാംശമുണ്ട്. പൂക്കളെക്കാൾ മറ്റുഭാഗങ്ങളിലാണ് വിഷാംശമേറുകയെന്നാണ് വനഗവേഷണകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ ഡോ. പി. സുജനപാൽ പറയുന്നത്. ഇവ ശരീരത്തിലെത്തിയാൽ ആരോഗ്യത്തിന് ഹാനികരമാണ്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp