കൊട്ടാരക്കര: കുട്ടികളുടെ സംരക്ഷണത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, അതിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലായെന്നും ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കൊട്ടാരക്കര തോട്ടക്കര സ്വപ്ന വിലാസത്തിൽ അർച്ചനയുടെ ആത്മഹത്യയെ തുടർന്ന് മക്കളായ മൂന്ന് കുട്ടികളുടെയും സംരക്ഷണവും വിദ്യാഭ്യാസവും സർക്കാർ ഏറ്റെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ.

കൊല്ലം ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി.ഷൈൻദേവ് , ട്രഷർ അജിത് പ്രസാദ്, എക്സി. കമ്മിറ്റിയംഗം കറവൂർ എൽ വർഗ്ഗീസ്, സിഡബ്ളു സി. ചെയർമാൻ, സനൽ വെള്ളിമൺ, ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിൽ സൂപ്പർവൈസർ, നെടുവത്തൂർ ഏരിയാ സെക്രട്ടറി രാമാനുജൻ, ജില്ലാ പഞ്ചായത്ത് മെമ്പർ വി.സുമലാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ്, പഞ്ചായത്ത് പ്രസിഡന്റ്, വി.കെ. ജ്യോതി, പഞ്ചായത്ത് മെമ്പർ രഞ്ജിനി, പൊതുപ്രവർത്തകൻ പ്രശാന്ത്, ശ്രീ നാരായണ യുണിവേഴ്സിറ്റി സിൻഡികേറ്റ് മെമ്പർ വി.പി. പ്രശാന്ത്, എന്നിവർ വസതിയിലെത്തിയിരുന്നു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080
